Advertisment

ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റയുടെ വിദേശയാത്രയ്‌ക്ക്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അനുമതി നിഷേധിച്ചു

New Update

തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റയുടെ വിദേശയാത്രയ്‌ക്ക്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അനുമതി നിഷേധിച്ചു. തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ അനുമതി തല്‍ക്കാലം നല്‍കേണ്ടെന്ന്‌ കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു.

Advertisment

publive-image

ദുബായിലെ ഓട്ടോമാറ്റിക്‌ പൊലീസ്‌ സ്റ്റേഷന്റെ പ്രവര്‍ത്തനം പഠിക്കാനായി മൂന്ന്‌ ദിവസത്തെ യാത്രയ്‌ക്കാണ്‌ ഡിജിപി അനുമതി തേടിയത്‌.

സംസ്ഥാന സര്‍ക്കാരിന്റെ അനുമതി നേരത്തെ തന്നെ ലഭിച്ചിരുന്നു. ഇത്‌ ചൂണ്ടിക്കാട്ടി സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ കേന്ദ്രതെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ അനുമതി തേടുകയായിരുന്നു.

Advertisment