Advertisment

ചൈനയില്‍ വീണ്ടും കൊവിഡ് തിരിച്ച് വരുന്നു ? ബെയ്ജിങില്‍ പുതിയതായി രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

New Update

publive-image

ബെയ്ജിങ്: ചൈനയില്‍ വീണ്ടും കൊവിഡ് തിരിച്ചുവരുന്നതായി സൂചനകള്‍. ബെയ്ജിങില്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്തത് രണ്ടു കേസുകളാണ്. 55 ദിവസങ്ങള്‍ തുടര്‍ച്ചയായി ഒരു കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യാതിരുന്നതിന് പിന്നാലെയാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ചൈനയിലെ മീറ്റ് ഫുഡ് കോംപ്രിഹെന്‍സീവ് റിസര്‍ച്ച് സെന്ററിലെ രണ്ട് ഉദ്യോഗസ്ഥരിലാണ് രോഗം സ്ഥിരീകരിച്ചത്. 37ഉം 25ഉം വയസുള്ള ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതോടെ വീണ്ടും കോവിഡ് പടര്‍ന്നു പിടിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ പാങ് സിങ്ഹുവോ പറഞ്ഞു.

Advertisment