Advertisment

കേന്ദ്രമന്ത്രിയായതിനാല്‍ തനിക്ക് ക്വാറന്റൈന്‍ വേണ്ട; വിമാനമാര്‍ഗം ഡല്‍ഹിയില്‍ നിന്ന് ബെംഗളൂരുവിലെത്തിയ സദാനന്ദ ഗൗഡ പറഞ്ഞതിങ്ങനെ

New Update

publive-image

Advertisment

ബെംഗളൂരു: വിമാനമാര്‍ഗം കര്‍ണാടകയിലെത്തുന്നവര്‍ ഏഴ് ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ കഴിയണമെന്ന വ്യവസ്ഥ കേന്ദ്രമന്ത്രി ആയതിനാല്‍ തനിക്ക് ബാധകമല്ലെന്ന് സദാനന്ദ ഗൗഡ. ന്യൂഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗം ബെംഗളൂരുവിലെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോടാണ് ഇക്കാര്യം പറഞ്ഞത്.

'ക്വാറന്റൈന്‍ നിബന്ധനകളില്‍ ചിലര്‍ക്ക് ഇളവുകളുണ്ട്. മന്ത്രിയെന്ന നിലയില്‍ തനിക്കും ഇളവുണ്ട്. അതുകൊണ്ട് ക്വാറന്റൈനില്‍ പോകാത്തത് ഒരു പ്രശ്‌നമല്ല. ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്'-മന്ത്രി പറഞ്ഞു.

തുടര്‍ന്ന് അദ്ദേഹം സ്വകാര്യ കാറില്‍ വീട്ടിലേക്ക് പോയി. മന്ത്രിയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവാണെന്നും അദ്ദേഹം ഹോം ക്വാറന്റൈനില്‍ കഴിയുമെന്നും അദ്ദേഹത്തിന്റെ സഹായി പിന്നീട് മാധ്യമങ്ങളെ അറിയിച്ചു.

Advertisment