Advertisment

ഇംഗ്ലണ്ടിനെ വീഴ്ത്തി ബെല്‍ജിയം മൂന്നാമത്; ചരിത്രനേട്ടം

New Update

Advertisment

റഷ്യ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മത്സരത്തില്‍ ഇംഗ്ലണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബെല്‍ജിയം തോല്‍പ്പിച്ചു. തോമസ് മുനിയര്‍, എഡ്വിന്‍ ഹസാര്‍ഡ് എന്നിവരാണ് ബെല്‍ജിയത്തിന്റെ ഗോള്‍ നേട്ടക്കാര്‍. ഫ്രാന്‍സിനോട് തോറ്റ് എത്തിയ ബെല്‍ജിയവും ക്രൊയേഷ്യയോട് തോറ്റ് എത്തിയ ഇംഗ്ലണ്ടും തമ്മിലുള്ള പോരാട്ടം മികച്ചതായിരുന്നെങ്കിലും മൂന്നാം സ്ഥാനക്കാര്‍ക്കുള്ള പോരാട്ടമെന്ന ആലസ്യമുണ്ടായിരുന്നു.

മത്സരത്തിന്റെ നാലാം മിനുട്ടില്‍ തന്നെ ഇംഗ്ലണ്ടിനെ ഞെട്ടിച്ചാണ് ബെല്‍ജിയം കളി തുടങ്ങിയത്. ഇടത് വിങ്ങില്‍ നിന്നും ചാഡ്‌ലി നല്‍കിയ ക്രോസില്‍ നിന്നും തോമസ് മുനിയര്‍ ഇംഗ്ലീഷ് ഗോളി ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡിനെ കീഴടക്കുകയായിരുന്നു. ബെല്‍ജിയത്തിന്റെ ഒരു ഗോള്‍ ലീഡിലാണ് മത്സരത്തിന്റെ ആദ്യ പകുതി പൂര്‍ത്തിയായത്. മത്സരത്തിന്റെ 82ാം മിനുട്ടിലായിരുന്നു ബെല്‍ജിയത്തിന്റെ രണ്ടാം ഗോള്‍. കെവിന്‍ ഡിബ്രുയ്ന്‍ നല്‍കിയ പാസില്‍ നിന്നും ക്യാപ്റ്റന്‍ എഡ്വിന്‍ ഹസാര്‍ഡ് ലക്ഷ്യം കാണുകയായിരുന്നു. ഈ ലോകകപ്പില്‍ ഹസാര്‍ഡിന്റെ മൂന്നാം ഗോളായിരുന്നു ഇത്.

പരാജയപ്പെട്ടെങ്കിലും ഈ ലോകകപ്പിലെ ടോപ്പ് സ്‌കോറര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍. മൂന്ന് ഗോള്‍ നേടിയ താരങ്ങളുണ്ടെങ്കിലും നാളെ നടക്കുന്ന ഫ്രാന്‍സ്-ക്രൊയേഷ്യ ലോകകപ്പ് ഫൈനലില്‍ ഈ നേട്ടം മറികടക്കാന്‍ സാധ്യത കുറവാണ്.

Advertisment