Advertisment

വിശ്വാസികള്‍ക്ക് ഇനി വ്രതശുദ്ധിയുടെ നാളുകള്‍

New Update

publive-image

ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികള്‍ക്കിനി വ്രതശുദ്ധിയുടെ നാളുകള്‍. വിശ്വാസികളുടെ മനസ്സും ശരീരവും ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന വ്രതാചരണത്തിനായി പാകപ്പെട്ടു കഴിഞ്ഞു. ബുധനാഴ്ച ശഅബാന്‍ 30 പൂര്‍ത്തിയായതോടെ വിശ്വാസികള്‍ പുണ്യ റംസാനെ ഹൃദയത്തിലേറ്റി.റംസാനിലെ ഓരോ ദിനവും. കണ്ണും നാവും ചെവിയുമെല്ലാം അരുതായ്മകളില്‍ നിന്നടര്‍ത്തിയെടുത്ത് ദൈവത്തില്‍മാത്രം മനസ്സ് സമര്‍പ്പിക്കുന്നവര്‍ക്കുള്ള മാസം.

ആ മാസത്തിന്റെ പുണ്യം ആവോളം നേടിയെടുക്കാനുള്ള ശ്രമത്തിലാവും ഇനി ഓരോ വിശ്വാസിയും. സത്കര്‍മങ്ങള്‍ക്ക് മറ്റുമാസങ്ങളെക്കാള്‍ റംസാനില്‍ ഏറെ പുണ്യമുണ്ടെന്നാണ് വിശ്വാസം. അതുകൊണ്ട് ദാനധര്‍മങ്ങള്‍ക്കും റംസാനില്‍ ഏറെ പ്രാധാന്യം നല്‍കുന്നു. രാത്രിയിലെ തറാവീഹ് നമസ്‌കാരവും ഇഫ്താര്‍ വിരുന്നുകളിലെ സൗഹൃദ സംഗമങ്ങളുമെല്ലാമായി ഓരോ വിശ്വാസിയും ഇനി പ്രാര്‍ഥനയുടെ തിരക്കുകളിലലിയും.

Advertisment