Advertisment

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിൻ്റെ സ്വത്തുക്കൾക്ക് നേരെയുള്ള വേട്ടയാടൽ അവസാനിപ്പിക്കണം:ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സേവ് ഫോറം

New Update

കോട്ടയം:ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിൻ്റെയും അനുബന്ധ ട്രസ്റ്റുകളുടെയും ഉടമസ്ഥതയിൽ ഉള്ള ചെറുവള്ളി എസ്സ്റ്റേറ്റ് സർക്കാർ ഏറ്റെടുക്കുവാനുള്ള ശ്രമം നിയമ വാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സേവ് ഫോറം.

Advertisment

publive-image

രാജ്യത്തെ പരമോന്നത നീതിന്യായ പീഠവും ഹൈക്കോടതിയും എസ്റ്റേറ്റ് സംബന്ധിച്ച് വ്യക്തമായ വിധികൾ പുറപ്പെടുവിച്ചിട്ടുള്ളതാണ്.പാലാ സബ് ക്കോടതിയിൽ കേസ് നിലനില്ക്കുന്ന സാഹചര്യത്തിൽ സഭ നേതൃത്വവുമായി ആലോചിക്കാത് എടുത്ത തീരുമാനം കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്.

വിവിധ സംസ്ഥാനങ്ങളിൽ സഭയുടെ സ്ഥാപര ജംഗമ വസ്തുക്കൾക്കു നേരെ നടക്കുന്ന വേട്ടയാടൽ അവസാനിപ്പിക്കണമെന്നും ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സേവ് ഫോറം ആവശ്യപെട്ടു.സംസ്ഥാനത്തിൻ്റെ വികസന പ്രവർത്തനങ്ങൾക്ക് സഭ എതിരല്ലെന്നും ഉടമസ്ഥാവകാശം അംഗീകരിച്ചുകൊണ്ടുള്ള ഏത് ചർച്ചക്കും തയ്യാറാണെന്ന് സഭ വ്യക്തമാക്കിയ സാഹചര്യത്തിൽ അഭിപ്രായ സമന്വയത്തിലൂടെ വിഷയത്തിന് പരിഹാരം കാണണമെന്നും ഫോറം ആവശ്യപെട്ടു.

പ്രസിഡൻ്റ് അഡ്വ.സ്റ്റീഫൻ ഐസക്ക് ഇഞ്ചക്കാട്ടിൽ അദ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള പ്രമേയം അവതരിപ്പിച്ചു. ട്രഷറാർ സിബി സാം തോട്ടത്തിൽ,പോൾ സി.വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സേവ് ഫോറം ഭാരവാഹികളായി അഡ്വ.സ്റ്റീഫൻ ഐസക്ക് ഇഞ്ചക്കാട്ടിൽ (പ്രസിഡൻറ്),ഡോ.ജോൺസൺ വി.ഇടിക്കുള(ജനറൽ സെക്രട്ടറി),സിബി സാം തോട്ടത്തിൽ(ട്രഷറാർ),പോൾ സി.വർഗ്ഗീസ്(സെക്രട്ടറി)എന്നിവരെ തെരെഞ്ഞെടുത്തു.

belivers
Advertisment