Advertisment

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് തിരുവനന്തപുരം ഭദ്രാസന ഓഫീസ് കൂദാശയും ഉദ്ഘാടനവും നവംബർ 11 ന്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ബിലീവേഴ്സ് ഇൗസ്റ്റേൺ ചർച്ച് തിരുവനന്തപുരം ഭദ്രാസന ഓഫീസ് കൂദാശയും ഉദ്ഘാടനവും നവംബർ 11 ന് നടക്കും.

Advertisment

publive-image

ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലീത്ത ഭദ്രാസന ഭാരവാഹികളുടെയും മറ്റ് വൈദീകരുടെയും സാന്നിദ്ധ്യത്തിൽ രാവിലെ 11ന് ഭദ്രാസന ഓഫീസിന്റെ കൂദാശ നിർവഹിക്കും.

വൈകുന്നേരം 4.30 ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലീത്ത അദ്യക്ഷത ഹിക്കും. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം നിർവഹിക്കും.മലങ്കര മാർത്തോമ സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ റൈറ്റ്.റവ. ജോസഫ് മാർ ബർന്നബാസ് എപ്പിസ്കോപ്പാ അനുഗ്രഹ പ്രഭാഷണം നടത്തും.

സംസ്ഥാന വ്യവസായ - യുവജനക്ഷേമ വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പ്രൊഫ.പി.ജെ കുര്യൻ,കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡന്റ് ഡോ. ഗീവർഗ്ഗീസ് മാർ കൂറിലോസ് മെത്രാപോലീത്ത എന്നിവർ പ്രസംഗിക്കും. പി.ആർ.ഓ ഫാ.സിജോ പന്തപള്ളിൽ സ്വാഗതവും സഭാ സെക്രട്ടറി ഫാദർ ഡോ.ദാനിയേൽ ജോൺസൺ കൃതജ്ഞതയും അറിയിക്കും.വിവിധ സഭ, സംഘടന പ്രതിനിധികൾ ചടങ്ങിൽ സംബന്ധിക്കും.

belivers
Advertisment