Advertisment

ഹൃദയാരോഗ്യത്തിനായി നിലക്കടല ശീലമാക്കു

New Update

publive-image

Advertisment

പ്രോട്ടീന്റെ ഏറ്റവും മികച്ച ഉറവിടമാണ് നിലക്കടല. നിലക്കടല കഴിക്കുന്നത് ആരോഗ്യത്തിന് പ്രത്യേകിച്ച് തണുപ്പുകാലത്ത് വളരെ ഗുണം ചെയ്യും. വിറ്റാമിൻ ഇ, മഗ്നീഷ്യം, ഫോളിയേറ്റ്, ചെമ്പ്, എന്നിവ നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാനും ഹൃദയസംബന്ധമായ അസുഖങ്ങൾ കുറയ്ക്കാനും നിലക്കടല ഉപയോഗപ്രദമാകുമെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു.

സ്ഥിരമായി നിലക്കടല കഴിക്കുന്ന ആളുകൾ ഹൃദയാഘാതം മൂലം മരണപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്ന് ഗവേഷകർ പറയുന്നു. നിലക്കടലയ്ക്കും മറ്റ്പരിപ്പുകൾക്കും അനാവശ്യ കൊളസ്ട്രോൾ (എൽഡിഎൽ) അളവ് കുറയ്ക്കാൻ കഴിയും. ഹൃദ്രോഗത്തിന് കാരണമാകുന്ന വീക്കം കുറയ്ക്കാനും നിലക്കടലയ്ക്ക് കഴിയും. നിലക്കടലയിലെ റെസ്വെറാറ്റോൾ ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കെതിരെ പോരാടാനും സഹായിക്കുന്നു.

വിറ്റാമിൻ ബി 3 അല്ലെങ്കിൽ നിയാസിൻ നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്, ഇവയുടെ ആരോഗ്യപരമായ പല ഗുണങ്ങളും തലച്ചോറിന്റെ പ്രവർത്തനവും ഓർമ്മ ശക്തിയും വർധിപ്പിക്കും. നിലക്കടലയിൽ ഫോളേറ്റും അടങ്ങിയിട്ടുണ്ട്. ഗർഭാവസ്ഥയിൽ വളരെ നല്ലതാണ് നിലക്കടല കഴിക്കുന്നത്.

health tips
Advertisment