Advertisment

സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് ചി​കി​ത്സ സ്വീ​ക​രി​ക്കാ​ന്‍ വി​സ​മ്മ​തി​ച്ച്‌ ബ്രി​ട്ടീ​ഷ് ന​ടി ബ​നി​റ്റ സ​ന്ധു

author-image
ഫിലിം ഡസ്ക്
New Update

കോ​ല്‍​ക്ക​ത്ത: ഇ​ന്ത്യ​യി​ലെ കോ​വി​ഡ് ചി​കി​ത്സ വേ​ണ്ടെ​ന്നു ബ്രി​ട്ടീ​ഷ് ന​ടി ബ​നി​റ്റ സ​ന്ധു. ​സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് ചി​കി​ത്സ സ്വീ​ക​രി​ക്കാ​ന്‍ നടി വി​സ​മ്മ​തി​ച്ച​ത്.

Advertisment

publive-image

ക​വി​ത & തെ​രേ​സ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നാ​യി ഡി​സം​ബ​ര്‍ ഇ​രു​പ​തി​നാ​ണു ബ​നി​റ്റ കോ​ല്‍​ക്ക​ത്ത​യി​ല്‍ എ​ത്തി​യ​ത്. ബ​നി​റ്റ സ​ഞ്ച​രി​ച്ച വി​മാ​ന​ത്തി​ല്‍ യാ​ത്ര ചെ​യ്ത ഒ​രു ചെ​റു​പ്പ​ക്കാ​ര​നി​ല്‍ ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. അ​തി​നാ​ല്‍ ത​ന്നെ ബ​നി​റ്റ​യി​ലും പു​തി​യ വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ അ​ധി​കൃ​ത​ര്‍ ന​ട​ത്തി. പി​ന്നാ​ലെ ന​ടി​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

യു​കെ​യി​ല്‍​നി​ന്നു മ​ട​ങ്ങി​യെ​ത്തി​യ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നാ​യി ബെ​ലി​യ​ഘ​ട്ട ആ​ശു​പ​ത്രി​യി​ല്‍ സ​ജ്ജ​മാ​ക്കി​യ പ്ര​ത്യേ​ക യൂ​ണി​റ്റി​ലേ​ക്കു ന​ടി​യെ കൊ​ണ്ടു​പോ​യെ​ങ്കി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലെ​ന്നാ​രോ​പി​ച്ചു താ​രം ആം​ബു​ല​ന്‍​സി​ല്‍​നി​ന്നു പു​റ​ത്തി​റ​ങ്ങാ​ന്‍ വി​സ​മ്മ​തി​ച്ചു. ഇ​തേ​തു​ട​ര്‍​ന്ന് അ​ധി​കൃ​ത​ര്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​നെ​യും ആ​രോ​ഗ്യ​വ​കു​പ്പി​നെ​യും ബ്രി​ട്ടീ​ഷ് ഹൈ​ക്ക​മ്മീ​ഷ​നെ​യും വി​വ​ര​മ​റി​യി​ച്ചു.

ബ​നി​ത ഇ​റ​ങ്ങി​പ്പോ​കാ​തി​രി​ക്കാ​ന്‍ പോ​ലീ​സെ​ത്തി ആം​ബു​ല​ന്‍​സ് വ​ള​യു​ക​യും ചെ​യ്തു. ഒ​ടു​വി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ അ​നു​മ​തി​യോ​ടെ അ​വ​രെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Advertisment