കൊവിഡ് വ്യാപനം: ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അനുമതി നൽകിരുന്ന മുഴുവൻ റാലികളും തിരഞ്ഞെടുപ്പ് പരിപാടികളും തിരഞ്ഞെടുപ്പ് കമ്മിഷൻ റദ്ദാക്കി 

നാഷണല്‍ ഡസ്ക്
Friday, April 23, 2021

കൊല്‍ക്കത്ത: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അനുമതി നൽകിരുന്ന മുഴുവൻ റാലികളും തിരഞ്ഞെടുപ്പ് പരിപാടികളും തിരഞ്ഞെടുപ്പ് കമ്മിഷൻ റദ്ദാക്കി. 500 പേരിൽ താഴെ ആളുകൾ പങ്കെടുക്കുന്ന ചെറുയോഗങ്ങൾക്കുള്ള അനുമതി തുടരുമെന്നു കമ്മിഷൻ വ്യക്തമാക്കി.

അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനമാണ് കൊല്‍ക്കത്ത ഹൈക്കോടതി നടത്തിയത്. അധികാരമുണ്ടെങ്കിലും സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ തിരഞ്ഞെടുപ്പ് കമ്മിഷൻ എടുക്കുന്നില്ലെന്നായിരുന്നു പ്രധാന വിമർശനം.

×