Advertisment

വീട്ടിൽ കയറിയ കള്ളനെ കൈയ്യോടെ പിടികൂടാൻ ശ്രമിച്ച വീട്ടമ്മയ്ക്ക് പരിക്ക് ....മോഷ്ടാവുമായുള്ള ബലപ്രയോഗത്തിനിടെയാണ് പരിക്ക്

New Update

ബെംഗളൂരു: വീട്ടിൽ കയറിയ കളളനെ കൈയ്യോടെ പിടികൂടാൻ ശ്രമിച്ച വീട്ടമ്മയ്ക്ക് പരിക്കേറ്റു.

മോഷ്ടാവുമായുള്ള ബലപ്രയോഗത്തിനിടെ യുവതിയെ തള്ളിയിട്ട് കള്ളൻ രക്ഷപ്പെടുകയായിരുന്നു. നിലത്തു

തെറിച്ചു വീണ വീട്ടമ്മയ്ക്ക് തലയ്ക്കു പിന്നിൽ മുറിവേറ്റു.

Advertisment

publive-image

വസന്ത് നഗറിൽ താമസിക്കുന്ന വീട്ടമ്മയും ഭർത്താവിന്റെ അമ്മയും രാത്രി ഒൻപതു മണിയോടെ

പുറത്തുപോയി വന്നപ്പോൾ മുൻവശത്തെ വാതിൽ തുറന്നിട്ട നിലയിലായിരുന്നു. മുറിക്കുള്ളിൽ വെളിച്ചം

കണ്ട് ഉളളിൽ പ്രവേശിച്ചപ്പോഴാണ് ഹെൽമറ്റ് ധരിച്ച നിലയിൽ കള്ളന്‍ നിൽക്കുന്നത് കണ്ടതെന്ന്

യുവതി പോലീസിനോട് പറഞ്ഞു.

അലമാരകളിലുള്ള വസ്തുക്കൾ രണ്ട് ബാഗുകളിലാക്കി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്ന കളളനില്‍

നിന്നും ബാഗുകൾ പിടിച്ചുവാങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് പരിക്കേറ്റത്.കൈയ്യിലുണ്ടായിരുന്ന ഒരു ബാഗ്

മുറിയിൽ വിട്ടാണ് മോഷ്ടാവ് ഓടി രക്ഷപ്പെട്ടതെന്നും യുവതി വ്യക്തമാക്കി.

bengaloooru steel case
Advertisment