Advertisment

കോണ്‍ഗ്രസ് എംഎല്‍എയുടെ ബന്ധുവിന്‍റെ വിദ്വേഷക്കുറിപ്പില്‍ ബംഗളൂരുവില്‍ സംഘര്‍ഷം;രണ്ട് പേരെ പൊലിസ് വെടി വെച്ച്‌ കൊന്നു

New Update

ബംഗ്ലുരു; കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ ബന്ധു മതവിദ്വേഷം വളര്‍ത്തുന്ന ഫേസ്ബുക്ക് കുറിപ്പിട്ടതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷം കലാപമായി മാറി. എംഎല്‍എയുടെ വീടും പൊലീസ് സ്റ്റേഷനും ജനക്കൂട്ടം ആക്രമിച്ചു. തുടര്‍ന്നുണ്ടായ പൊലിസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നാലോളം പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment

publive-image

.ബെംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 110 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷങ്ങളില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റതായാണ് വിവരം.

ബെംഗളൂരുവിലെ കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തി സഹോദരിയുടെ മകന്‍ മതവിദ്വേഷം വളര്‍ത്തുന്ന വിവാദ ചിത്രം ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് സംഘര്‍ഷത്തിലേക്കെത്തിയത്.

bengalooru issue
Advertisment