Advertisment

ക​ര്‍​ണാ​ട​ക​യി​ല്‍ ക​ന്നു​കാ​ലി ക​ശാ​പ്പ് നി​രോ​ധ​ന നി​യ​മ പ്ര​കാ​രം ആ​ദ്യ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി

New Update

publive-image

Advertisment

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ ക​ന്നു​കാ​ലി ക​ശാ​പ്പ് നി​രോ​ധ​ന നി​യ​മ പ്ര​കാ​രം ആ​ദ്യ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. കാ​ലി​ക​ളു​മാ​യി ട്ര​ക്കി​ല്‍ പോ​വു​ക​യാ​യി​രു​ന്ന ആ​ബി​ദ് അ​ലി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചി​ക്ക്മം​ഗ​ളൂ​രു​വി​ല്‍​വ​ച്ചാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്.

കാ​ലി​ക​ളെ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് എ​ഫ്‌ഐ​ആ​റി​ലു​ള്ള​ത്. ജ​നു​വ​രി എ​ട്ടി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഈ ​മാ​സം അ​ഞ്ചി​നാ​ണ് ക​ര്‍​ണാ​ട​ക​യി​ല്‍ ക​ന്നു​കാ​ലി ക​ശാ​പ്പ് നി​രോ​ധ​ന നി​യ​മം നി​ല​വി​ല്‍ വ​ന്ന​ത്.

ക​ര്‍​ണാ​ട​ക നി​യ​മ​സ​ഭ പാ​സാ​ക്കി​യ ബി​ല്‍ ഉ​പ​രി​സ​ഭ ക​ട​ന്നി​രു​ന്നി​ല്ല. ഇ​തോ​ടെ യെ​ദി​യൂ​ര​പ്പ സ​ര്‍​ക്കാ​ര്‍ ഓ​ര്‍​ഡി​ന​ന്‍​സ് ഇ​റ​ക്കി​യാ​ണ് നി​യ​മം കൊ​ണ്ടു​വ​ന്ന​ത്. നി​യ​മം ലം​ഘി​ച്ചാ​ല്‍ ഏ​ഴ് വ​ര്‍​ഷം വ​രെ ത​ട​വും 10 ല​ക്ഷം രൂ​പ വ​രെ പി​ഴ​യു​മാ​ണ് ശി​ക്ഷ.

Advertisment