Advertisment

ബംഗലൂരുവിലെ ഡാന്‍സ് ബാറില്‍ നിന്ന് 28 യുവതികളെ പോലീസ് രക്ഷിച്ചു: ബാര്‍ മാനേജരെ അറസ്റ്റ് ചെയ്തു

author-image
admin
Updated On
New Update

ബം​ഗളുരു; മജസ്റ്റിക്കിലെ ഡാന്‍സ് ബാറില്‍ നിന്ന് പോലീസ് 28 യുവതികളെ രക്ഷിച്ചു. ബാര്‍ മാനേജറടക്കം നിരവധി പേരെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

Advertisment

publive-image

സുജാത പവലിയന്‍ ബാര്‍ ആന്‍ഡ് റസ്റ്ററന്റിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ദമ്ബതികള്‍ക്ക് മാത്രം പ്രവേശനമെന്ന ബോര്‍ഡ് എഴുതി തൂക്കിയായിരുന്നു ബാറില്‍ പ്രവേശനം നല്‍കിയിരുന്നത്.

യുവാക്കള്‍ക്ക് തങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ട പെണ്‍കുട്ടികളോടൊപ്പം മദ്യപിക്കാനും നൃത്തം ചെയ്യാനുമുള്ള സൗകര്യം ബാറില്‍ ഒരുക്കിയിരുന്നു .

ഐടി കമ്ബനികളില്‍ ജോലിക്കെന്ന വ്യാജേനയാണ് പെണ്‍കുട്ടികളെ ബാറിലെത്തിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.

Advertisment