Advertisment

ലഹരിമരുന്നു കേസില്‍ അറസ്റ്റു ചെയ്ത നടന്‍ നിയാസ് മുഹമ്മദ് കേരളത്തിലെ റാംപ് ഷോകളിലെ സജീവ സാന്നിധ്യം; സഞ്ജന ഗല്‍റാണിയുടെ ഉറ്റസുഹൃത്ത്‌

author-image
ഫിലിം ഡസ്ക്
Updated On
New Update

കൊച്ചി: ബെംഗളൂരുവില്‍ ലഹരിമരുന്നു കേസില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്ത നടന്‍ നിയാസ് മുഹമ്മദ് കേരളത്തിലെ റാംപ് ഷോകളിലെ സജീവ സാന്നിധ്യം. അറസ്റ്റിലായ നടി സഞ്ജന ഗില്‍റാണിയുടെ അടുത്ത സുഹൃത്താണെന്നു വ്യക്തമാക്കുന്ന നിരവധി ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. സഞ്ജനയ്‌ക്കൊപ്പം നിരവധി പാര്‍ട്ടികളിലും മറ്റും പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും സിസിബിക്കു ലഭിച്ചിരുന്നു.

Advertisment

publive-image

കൊച്ചി, ബെംഗളൂരു, ഗോവ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെല്ലാം റാംപ് ഷോകളിലെ പതിവു മോഡലുകളിലൊരാളാണ് ഇദ്ദേഹം. മാത്രമല്ല, ഇവിടങ്ങളിലേക്കു ഷോകള്‍ക്കായി മോഡലുകളെ എത്തിക്കാറുമുണ്ട്.



കൊച്ചി കലൂരില്‍ വാടകയ്ക്കു താമസിക്കുകയായിരുന്ന ഇദ്ദേഹം ഇവിടെ ജിമ്മുകളില്‍ സ്ഥിരമായി എത്തിയിരുന്നു. അരൂര്‍ സ്വദേശിയാണെന്നാണു സിസിബിയോട് അറിയിച്ചിരുന്നത്. എന്നാല്‍ അരൂരില്‍ ഇദ്ദേഹത്തിന്റെ വീട് കണ്ടെത്താനായില്ലെന്നു പൊലീസ് പറഞ്ഞു.

നിയാസ് ബെംഗളൂരുവില്‍ സ്ഥിരതാമസം ആക്കിയിട്ട് അഞ്ചു വര്‍ഷത്തിലേറെയായിട്ടുണ്ട്. മോഡലിങ്ങിലും അഭിനയത്തിലും സജീവമാകുന്നതിനാണു ബെംഗളൂരുവിലേക്കു ചുവടുമാറ്റുന്നത് എന്നാണ് സുഹൃത്തുക്കളോട് അറിയിച്ചിരുന്നത്. എറണാകുളം കലൂര്‍ സ്വദേശിനിയെ വിവാഹം കഴിച്ചിരുന്നെങ്കിലും പിന്നീട് ആ ബന്ധം ഒഴിഞ്ഞിരുന്നു.

മലയാളത്തില്‍ ടൊവീനൊ നായകനായ കല്‍ക്കിയില്‍ വില്ലന്‍ വേഷത്തിലാണു നിയാസ് അഭിനയിച്ചിട്ടുള്ളത്. ഏതാനും കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സിനിമകളില്‍ കാര്യമായ വേഷം ലഭിച്ചിരുന്നില്ലെങ്കിലും സിനിമാക്കാരുടെ അടുപ്പക്കാരനും ഇവര്‍ക്കു ലഹരി എത്തിക്കുന്നതില്‍ മുന്‍പന്തിയിലുമായിരുന്നു നിയാസ് എന്നാണു പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

bengaluru drug case
Advertisment