Advertisment

ബെംഗളൂരു എഫ്.സി, ഐ.എസ്.എല്ലില്‍ കന്നിക്കിരീടം നേടി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

മുംബൈ: മുംബൈ ഫുട്‌ബോള്‍ അറീനയില്‍ ചരിത്രമെഴുതി ബെംഗളൂരു എഫ്.സി. ഗോവ ഉയര്‍ത്തിയ വെല്ലുവിളിയെ അതിജീവിച്ച് ബെംഗളൂരു എഫ്.സി ഐ.എസ്.എല്ലില്‍ കന്നിക്കിരീടം നേടി.

117ആം മിനുറ്റില്‍ രാഹുല്‍ ബേക്ക നേടിയ ഗോളിലൂടെയാണ് ബംഗളൂരു എഫ്.സി ഐ.എസ്.എല്‍ കിരീടത്തില്‍ മുത്തമിട്ടത്. നിശ്ചിത സമയത്ത് ഇരുടീമുകള്‍ക്കും ഗോള്‍ നേടാനാവാതെ വന്നതോടെയാണ് ഫൈനല്‍ അധിക സമയത്തേക്ക് നീണ്ടത്.

അധിക സമയക്കളിയുടെ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍(105′) എഫ്.സി ഗോവയുടെ അഹമ്മദ് ജാഹു രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായി. അവസാന പതിനഞ്ചു മിനുറ്റുകളില്‍ പത്തു പേരുമായാണ് എഫ്.സി ഗോവ കളിച്ചത്. ഐ.എസ്.എല്‍ ഫൈനലില്‍ ആദ്യമായാണ് ഒരുതാരം ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താവുന്നത്.

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മരണ വാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്ന് രണ്ടാം പകുതിയില്‍ എഫ്.സി ഗോവ ബംഗളൂരു എഫ്.സി കളിക്കാര്‍ കറുത്ത ബാഡ്ജ് ധരിച്ചാണ് കളിക്കാനിറങ്ങിയത്.

Advertisment