Advertisment

മോഷ്ടിച്ച 1.3 കോടി രൂപയുടെ സ്വര്‍ണവുമായി ട്രെയിനില്‍ നാടുവിട്ടു; വിമാനത്തിലെത്തി കള്ളനെ പിടികൂടി പൊലീസ്‌

New Update

publive-image

Advertisment

ബെംഗളൂരു: മോഷ്ടിച്ച 1.3 കോടി രൂപയുടെ സ്വര്‍ണവുമായി ട്രെയിനില്‍ നാടുവിട്ട കള്ളനെ വിമാനത്തിലെത്തി പിടികൂടി പൊലീസ്. ബംഗാള്‍ സ്വദേശിയാണ് ബെംഗളൂരുവില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച് ഹൗറ റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. എന്നാല്‍ ഉടനെ വിമാനത്തിലെത്തിയ ബെംഗളൂരു പൊലീസ് ഇയാളെ പിടികൂടി.

ബെംഗളൂരു നഗരത്തിലെ ഒരു വീട്ടിലാണ് ബംഗാള്‍ സ്വദേശി ജോലി ചെയ്തിരുന്നത്. ഇവിടെ നിന്നും 1.3 കോടി രൂപയുടെ സ്വര്‍ണം മോഷ്ടിച്ച് ഇയാള്‍ കടന്നു കളയുകയായിരുന്നു. ബെംഗളൂരു നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ഇയാള്‍ ട്രെയിനില്‍ നാടുവിട്ടതായി മനസിലാക്കി.

തുടര്‍ന്ന് വിമാനത്തില്‍ എത്തിയ പൊലീസ് പ്രതിയെ ബംഗാളില്‍ വെച്ച് പിടികൂടുകയായിരുന്നു.

Advertisment