Advertisment

ബെംഗളൂരു കലാപം: അറസ്റ്റിലായവരില്‍ 40-ഓളം പേര്‍ക്ക് ഭീകരസംഘടനകളുമായി ബന്ധം; പൊലീസ് പറയുന്നതിങ്ങനെ

New Update

publive-image

Advertisment

ബെംഗളൂരു: വിവാദ ഫേസ്ബുക്ക് പോസ്റ്റിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരുവില്‍ പൊട്ടിപുറപ്പെട്ട കലാപത്തില്‍ അറസ്റ്റിലായവരില്‍ 40-ഓളം പേര്‍ക്ക് തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടെന്ന് പൊലീസ്. അക്രമം നടന്ന ഡിജെ ഹള്ളി പ്രദേശത്തുനിന്ന് 380 പേരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

അല്‍ഹിന്ദ് സംഘടനയുടെ പ്രവര്‍ത്തകനായ സമിയുദ്ദീന്‍ (35) എന്നയാള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകനായ രുദ്രേഷ് ശിവാജി നഗറില്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു.

ബെംഗളൂരു കലാപത്തില്‍ അറസ്റ്റിലായവര്‍ക്ക് 2013ല്‍ മല്ലേശ്വരത്തുണ്ടായ സ്‌ഫോടനം, 2014ലെ ചര്‍ച്ച് സ്ട്രീറ്റ് സ്‌ഫോടനം എന്നിവയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എസ്ഡിപിഐയെ നിരോധിക്കുന്ന കാര്യം കേന്ദ്രസര്‍ക്കാറുമായി ചര്‍ച്ച ചെയ്യുമെന്ന് നേരത്തെ കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

Advertisment