Advertisment

സ്വപ്ന ലോകത്ത് ഇരുന്ന് സ്വപ്ന നായികമാരെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്; സ്വപ്ന സുരേഷിനെ മുഖ്യമന്ത്രി അറിയാതെ ഐടി വകുപ്പിൽ നിയമിച്ചത് മകളുടെ സ്വാധീനം കാരണമെന്ന് ബെന്നി ബെഹനാന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തൃശൂര്‍: സ്വപ്ന സുരേഷിനെ മുഖ്യമന്ത്രി അറിയാതെ ഐടി വകുപ്പിൽ നിയമിച്ചത് മകളുടെ സ്വാധീനം കാരണമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍.. കഴിഞ്ഞ മൂന്ന് വർഷത്തിലാണ് ഏറ്റവും കൂടുതൽ കള്ളകടത്ത് നടന്നത്. പിണറായി സർക്കാരിന് നിയന്ത്രണമുള്ള കണ്ണൂർ കേന്ദ്രീകരിച്ചാണ് കള്ളകടത്ത് ഏറെയും നടന്നത്. സ്വപ്ന ലോകത്ത് ഇരുന്ന് സ്വപ്ന നായികമാരെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും ബെന്നി ബെഹനാന്‍ വിമര്‍ശിച്ചു. ധാര്‍മികതയുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ടു.

Advertisment

publive-image

കേരളം കണ്ട ഏറ്റവും വലിയ സ്വർണ്ണക്കടത്ത് കേസാണിത്. കൂടുതൽ സ്വാധീനമുള്ള വ്യക്തികൾ ഇതിന് പിന്നിലുണ്ടെന്നും ഇത് ദിവസങ്ങൾക്കുള്ളിൽ പുറത്തുവരുമെന്നും ബെന്നി ബെഹനാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന് ഇതിന് പിന്നില്‍ വ്യക്തമായ ബന്ധമുണ്ട്. മുഖ്യമന്ത്രി ഇതിന് മറുപടി പറയണമെന്നും സ്വപ്നയുടെ നിയമനം അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് വിശ്വസിക്കാനാകില്ലെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.

ഐടി സെക്രട്ടറിയും സ്വപ്നയും തമ്മിൽ അടുത്ത ബന്ധമാണ് ഉള്ളത്. സെക്രട്ടറി സ്വപ്നയുടെ വീട്ടിൽ സ്ഥിരം സന്ദർശകനായിട്ടും മുഖ്യമന്ത്രി അറിഞ്ഞില്ലേ എന്നും അദ്ദേഹം ചോദിച്ചു.

സ്വപ്നയെ ഇവിടെ കൊണ്ടുവന്നത് പ്രൈസ് വാട്ടർ കൂപ്പേഴ്സെന്നും മുഖ്യമന്ത്രി അറിയാതെ സ്വപ്നയെ നിയമിച്ചത് പിണറായിയുടെ മകളുടെ സ്വാധീനം കാരണമാണെന്നും യുഡിഎഫ് കണ്‍വീനര്‍ ആരോപിച്ചു. സെക്രട്ടറിയെ ഒഴിവാക്കിയതോടെ മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ ബന്ധം ഇല്ലാതാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

latest news swapna suresh cm pinarayi gold smuggling case benni bahanan all news
Advertisment