Advertisment

കോവിഡ് 19 ; ആരോഗ്യ പ്രവർത്തകർ, പൊലീസ്, ഫയർഫോഴ്‌സ്, തദ്ദേശ സ്‌ഥാപന ജീവനക്കാർ, റവന്യു ജീവനക്കാർ, മറ്റു ക്ലാസ് 4 ജീവനക്കാർ എന്നിവർക്ക് അടിയന്തര സാമ്പത്തിക സഹായം നൽകണമെന്നു ബെന്നി ബഹനാൻ ; ഒരു മാസത്തെ ശമ്പളത്തിനു പുറമേ 10,000 രൂപയെങ്കിലും പ്രോത്സാഹനമായി നൽകണം

New Update

കൊച്ചി : കൊറോണ  പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ, പൊലീസ്, ഫയർഫോഴ്‌സ്, തദ്ദേശ സ്‌ഥാപന ജീവനക്കാർ, റവന്യു ജീവനക്കാർ, മറ്റു ക്ലാസ് 4 ജീവനക്കാർ എന്നിവർക്ക് അടിയന്തര സാമ്പത്തിക സഹായം നൽകണമെന്നു യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ എംപി.

publive-image

ഒരു മാസത്തെ ശമ്പളത്തിനു പുറമേ, കുറഞ്ഞതു 10,000 രൂപയെങ്കിലും പ്രോത്സാഹനമായി നൽകണം. ഈ സമയത്തു ശമ്പളം വെട്ടിക്കുറയ്ക്കലല്ല, അവർ ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾക്കുള്ള പ്രോത്സാഹനമാണ് ആവശ്യം. സർക്കാർ ഉടൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment