Advertisment

'പുതിയ നോവൽ : ഇഞ്ചികൃഷിയുടെ ബാലാപാഠങ്ങൾ' ! കെ.എം. ഷാജിയെ പരിഹസിച്ച് ബെന്യാമിന്‍; മറുപടിയുമായി ആര്‍. ശെല്‍വരാജ്‌

New Update

publive-image

Advertisment

നധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ കെ.എം.ഷാജി എംഎൽഎക്കെതിരെ വിജിലൻസ് കേസെടുത്തതിനു പിന്നാലെ കെ.എം.ഷാജിക്കെതിരെ രൂക്ഷ പരിഹാസവുമായി എഴുത്തുകാരൻ ബെന്യാമിൻ. പുതിയ നോവൽ : ഇഞ്ചികൃഷിയുടെ ബാലാപാഠങ്ങൾ എന്ന ശീർഷകത്തിൽ സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിലാണ് ബെന്യാമിൻ ഷാജിയെ പരിഹസിച്ചത്.

ബെന്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്...

പുതിയ നോവൽ : ഇഞ്ചികൃഷിയുടെ ബാലാപാഠങ്ങൾ.

അധ്യായങ്ങൾ :

1. പോത്ത് ബിരിയാണി ഉണ്ടാക്കുന്ന വിധം

2. NRC ഫോം പൂരിപ്പിക്കേണ്ടത് എങ്ങനെ?

3. ഉപ്പിട്ട ഷോഡ നാരങ്ങാവെള്ളം

4. ജിലേബിയുടെ രുചി

5. സത്യസന്ധതയുടെ പര്യായം

6. കോഴിത്തീട്ടം തിന്നു വളരുന്ന ചാവാലിപ്പട്ടി.

7. ഉമ്മറത്തെ ചായ, പത്തായത്തിലെ പണം

8. ഹാർട്ടറ്റാക്ക് - അഭിനയ രീതികൾ.

9. ഒന്ന് പോടാ ###

NB: ഈ നോവലിനു ജീവിച്ചിരിക്കുന്നതോ ചത്തു പോയതോ ആയ ഏതെങ്കിലും ### മായി ഒരു ബന്ധവുമില്ല. ഉണ്ടെന്ന് തോന്നുന്നു എങ്കിൽ മനഃപൂർവ്വം മാത്രം.

publive-image

അതേസമയം, ബെന്യാമിന് മറുപടിയുമായി മുന്‍ എംഎല്‍എ ആര്‍ ശെല്‍വരാജ് രംഗത്ത്. സിപിഎമ്മിന്റെ അടിമ ജീവിതം നയിക്കുന്ന ബെന്യാമിന്‍ ഒരു ഉളുപ്പുമില്ലാതെ ഇടുന്ന അടിമ പോസ്റ്റുകള്‍ അധികം വൈകാതെതന്നെ സെല്‍ഫ് ഗോളുകളായി മാറാറുണ്ടെന്ന് ശെല്‍വരാജ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു.

ശെല്‍വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്...

ബെന്യാമിൻ്റെ പുസ്തകങ്ങൾ എനിക്ക് വലിയ ഇഷ്ടമാണ്. അതിനെക്കാൾ ഇഷ്ടമാണ് അദ്ദേഹത്തിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റുകൾ. സിപിഎമ്മിൻ്റെ അടിമ ജീവിതം നയിക്കുന്ന അദ്ദേഹം ഒരു ഉളുപ്പുമില്ലാതെ ഇടുന്ന അടിമ പോസ്റ്റുകളൊക്കെ അധികം വൈകാതെ തന്നെ സെൽഫ് ഗോളുകളാകാറുണ്ടെന്നത് കൊണ്ടാണത്.

അദ്ദേഹത്തെ പോലെ നോവലെഴുതാനുള്ള കഴിവെനിക്കില്ല. എന്നാൽ ഇന്നലെ അദ്ദേഹം എഴുതിയ ഒരു ഫെയ്സ് ബുക്ക് നോവൽ ഇന്നിൻ്റെ പ്രസക്തിക്കനുസരിച്ച് ഒന്ന് പുന:രചന നടത്താനുള്ള എളിയ ശ്രമമാണ്.

പുതിയ നോവൽ :മട്ടൻ ബിരിയാണി (ആട് ബിരിയാണി ) യുടെ ബാലാപാഠങ്ങൾ.

അധ്യായങ്ങൾ :

1. ആട് ബിരിയാണി ഉണ്ടാക്കുന്ന വിധം

2. രാജിക്കത്ത് എഴുതേണ്ടത് എങ്ങനെ?

3. മുങ്ങുന്ന കപ്പലിൽ നിന്ന് ഒരു മുഴം മുമ്പെ

4. മട്ടൻ്റെ രുചി

5. മരുമോൻ്റെ ജോലി

6. ചോദ്യം ചെയ്യലിൽ തലയിൽ മുണ്ടിട്ട്

7. വിജിലൻസും കസ്റ്റംസും പിന്നെ ഞാനും

8. ഭാവി എന്ന ചോദ്യചിഹ്നം

9. അദീബ് എന്ന ചെകുത്താൻ

അവസാന അധ്യായം

10. സത്യമെ ജയിക്കൂ.

NB: ഈ നോവലിനു ജീവിച്ചിരിക്കുന്നതോ ചത്തു പോയതോ ആയ ഏതെങ്കിലും ജലീലുമായി ഒരു ബന്ധവുമില്ല. ഉണ്ടെന്ന് തോന്നുന്നു എങ്കിൽ മനഃപൂർവ്വം മാത്രം.

Advertisment