Advertisment

ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം ലയണല്‍ മെസ്സിക്ക്

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

റോം: കാല്‍പ്പന്തുകളത്തിലെ രാജാവിനുള്ള ഫിഫയുടെ കനകപ്പന്ത് കുമ്മായവരയ്ക്കുള്ളില്‍ പന്തുകൊണ്ട് ഇന്ദ്രജാലം തീര്‍ക്കുന്ന അര്‍ജന്റീനയുടെ മിശിഹയ്ക്ക്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, വിര്‍ജില്‍ വാന്‍ഡൈക്ക് എന്നിവരെ പിന്തള്ളിയാണ് ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരത്തില്‍ ആന്ത്രെസ് ലയണല്‍ മെസ്സി മുത്തമിട്ടത്.

Advertisment

publive-image

കഴിഞ്ഞ സീസണിലെ മിന്നും പ്രകടനമാണ് മെസ്സി പുരസ്‌കാര നേട്ടത്തിന് അര്‍ഹനാക്കിയത്. യുവേഫയുടെ യൂറോപ്യന്‍ ഫുട്‌ബോളറായി വിര്‍ജില്‍ വാന്‍ ഡെക്കിനെ കഴിഞ്ഞമാസം തിരഞ്ഞെടുത്തിരുന്നു.

ലിവര്‍പൂളിന്റെ അലിസണ്‍ ബക്കറാണ് മികച്ച ഗോള്‍ കീപ്പര്‍. ലിവര്‍പൂളിന്റെ യുര്‍ഗന്‍ ക്ലോപ്പിനെ മികച്ച പരിശീലകനായും ഫിഫ തിരഞ്ഞെടുത്തു. ഗാര്‍ഡിയോള, പൊച്ചറ്റിനോ എന്നിവരെ മറികടന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഫിഫയുടെ മികച്ച ഗോളിനുള്ള പുഷ്‌കാസ് പുരസ്‌കാരത്തിന് ഡാനിയേല്‍ സോറി അര്‍ഹനായി.

അമേരിക്കയുടെ മേഗന്‍ റെപ്പിനോയാണ് മികച്ച വനിതാ താരം. വനിതാ ലോകകപ്പില്‍ ഗോള്‍ഡന്‍ ബോളും ഗോള്‍ഡന്‍ ഷൂവും നേടിയ താരമാണ് മേഗന്‍ റെപ്പിനോ. ലൂസി വെങ്കലം, അലക്‌സ് മോര്‍ഗന്‍ എന്നിവരെ പിന്തള്ളിയാണ് റെപ്പിനോ പുരസ്‌കാരം നേടിയത്. നെതല്‍ലന്‍സിന്റെ സാരിവാന്‍ ആണ് മികച്ച വനിതാ ഗോള്‍കീപ്പര്‍. അമേരിക്കയെ വനിതാ ലോകകപ്പ് ചാമ്ബ്യന്‍മാരാക്കിയ ജില്‍ എലിസിനെ മികച്ച വനിതാ പരിശീലകയായും തിരഞ്ഞെടുത്തു.

Advertisment