Advertisment

'മിസ്സോറിയിലെ എബ്ബിങ്ങിന് പുറത്തെ മൂന്ന് പരസ്യപ്പലകകൾ'

New Update

മരിച്ചു കൊണ്ടിരിക്കേ ബലാൽക്കാരത്തിന് ഇരയായിട്ടും പൊലീസ് നിഷ്ക്രിയതയെ വഴിവക്കിലെ പരസ്യത്തിലൂടെ ചോദ്യം ചെയ്യുന്ന അമ്മയുടെ (ഫ്രാൻസെസ് മക് ടോർമൻടിന് മികച്ച നടി ഗോൾഡൻ ഗ്ലോബ്) കഥയാണ് 'മിസ്സോറിയിലെ എബ്ബിങ്ങിന് പുറത്തെ മൂന്ന് പരസ്യപ്പലകകൾ'. ഈ സിനിമയിലെ നാടകീയ മുഹൂർത്തങ്ങൾ നോക്കുക: മകൾ റേപ് ചെയ്യപ്പെടാനും കൊല്ലപ്പെടാനും കാരണം, അമ്മ കാറിന്റെ കീ കൊടുക്കാഞ്ഞതിലാണെന്ന - അതിനാൽ മകൾ നടന്നു പോയി - ഓർമ്മകൾക്കിടയിൽ മുൻ ഭർത്താവിന്റെ കുറ്റപ്പെടുത്തലും കഴുത്തിന് പിടിക്കലും നടക്കുന്നതിനിടെ മകൻ കത്തിയുമായി അച്ഛന്റെ നേരെ!

Advertisment

publive-image

അമ്മ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ വന്ന അപരിചിതൻ അക്രമത്തിന് മുതിരുമ്പോൾ അവിടെ വരുന്ന പോലീസുകാരന്റെ ഭാര്യ - ആത്മഹത്യ ചെയ്‌ത പോലീസുകാരൻ എഴുതിയ അമ്മയ്ക്കുള്ള കത്ത് കൊടുക്കാൻ! ആ അമ്മയ്ക്ക് ഒന്നിന് പുറകെ മറ്റൊന്ന് നേരിടലുകൾ! രാത്രിയിൽ അമ്മ പോലീസ് സ്റ്റേഷൻ ആക്രമിക്കുമ്പോൾ സ്റ്റേഷനിൽ ആ സമയത്ത് ഉണ്ടാകാൻ പാടില്ലാത്ത പോലീസുകാരൻ! (പോലീസുകാർക്കും 'ശിക്ഷ' വിധിവശാൽ കിട്ടുന്നു.)

റേപ് സ്ഥിരം തൊഴിലാക്കിയ ഒരുത്തനെ സന്ദർഭികവശാൽ ആ പോലീസുകാരൻ കേൾക്കുന്നതും അവനെ ശരിപ്പെടുത്താൻ പോലീസുകാരനും അമ്മയും ഇറങ്ങിപ്പുറപ്പെടുമ്പോൾ ഒരു വിട്ടുകൊടുക്കൽ ('തൊണ്ടിമുതൽ' ഓർമ്മിച്ചു.)

മനുഷ്യന്റെ ഒറ്റപ്പെടലുകൾ, നീതിനിർവഹണത്തിലെ പൊരുത്തക്കേടുകൾ, എന്നിട്ടും ചില പിടിച്ചു നിൽക്കലുകൾ - ഒരിക്കലും ചിരിക്കാത്ത അമ്മയുടെ ചിത്രാന്ത്യ-ചിരി! മകളെ റേപ് ചെയ്തവനെ/രെ അമ്മ പിടിക്കുമെന്നും അതിന് മുൻപ് മകളുടെ ചരിത്രം കാണിക്കുമെന്നും നമുക്ക് തോന്നും. സോറി. ഇത് അതുക്കും മേലെ!

(മികച്ച ചിത്രത്തിനും തിരക്കഥയ്ക്കും നടിക്കുമുള്ള ഗോൾഡൻ ഗ്ലോബ് അവാർഡുകൾ നേടിയ ചിത്രമാണിത്.)

 

publive-image

Advertisment