ദേശീയം

കാലിക്കടത്ത് ആരോപിച്ച് ത്രിപുരയിൽ മൂന്ന് പേരെ ജനക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി

നാഷണല്‍ ഡസ്ക്
Monday, June 21, 2021

ന്യൂഡൽഹി : ത്രിപുരയിൽ കാലിക്കടത്ത് ആരോപിച്ച് മൂന്ന് പേരെ ജനക്കൂട്ടം മർദ്ദിച്ച് കൊന്നു. ഖൊവായ് ജില്ലയിലെ മഹാറാണിപുർ ഗ്രാമത്തിലാണ് സംഭവം നടന്നത്. അഗർത്തലയിലേക്ക് കാലികളുമായി പോവുകയായിരുന്ന സയ്യിദ് ഹുസൈൻ (30), ബിലാൽ മിയാഹ് (28), സൈഫുൽ ഇസ്‌ലാം (18) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഞായറാഴ്ച പുലർച്ചെ കാലികളെ കൊണ്ടുപോകുന്ന വിവരം അറിഞ്ഞെത്തിയ അക്രമികൾ വാഹനം തടഞ്ഞാണ് ആക്രമണം നടത്തിയത്. സയ്യിദിനെയും ബിലാലിനെയും അവിടെ വച്ച് തന്നെ അക്രമികൾ മർദ്ദിച്ചെങ്കിലും സൈഫുൽ ഇസ്ലാം ഓടി രക്ഷപ്പെട്ടു. എന്നാൽ, അല്പം അകലെ വച്ച് സൈഫുലിനെയും പിടികൂടി. പൊലീസെത്തി ഇവരെ മോചിപ്പിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

×