Advertisment

ബീറ്റ്റൂട്ട് കൊണ്ടൊരു ജൈവവളം തയ്യാറാക്കാം

author-image
admin
New Update

തോരന്‍വക്കാനും ജ്യൂസുണ്ടാക്കാനുമൊക്കെ നമ്മള്‍ ബീറ്റ്റൂട്ട് ഉപയോഗിക്കാറുണ്ട്. കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, വിറ്റാമിന്‍ എ,ബി 6, മാംഗനീസ് എന്നിവ ബീറ്റ്റൂട്ടില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മനുഷ്യനെന്ന പോലെ ചെടികള്‍ക്കും ബീറ്റ്റൂട്ട് ഏറെ ഗുണം ചെയ്യും. ചെടികള്‍ക്ക് നല്ല വളര്‍ച്ച പ്രദാനം ചെയ്യാന്‍ സഹായിക്കുന്ന ജൈവളം ബീറ്റ്റൂട്ട് കൊണ്ടു തയാറാക്കാം.

Advertisment

publive-image

നല്ല ബീറ്റ്റൂട്ട് തന്നെ ലായനിയുണ്ടാക്കാന്‍ ഉപയോഗിക്കുക. അടുക്കളയിലെ ആവശ്യം കഴിഞ്ഞു ബാക്കിവന്നതോ കടയില്‍ നിന്നു ചീഞ്ഞതോ വാങ്ങി ലായനി ഉണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

തയ്യാറാക്കുന്ന വിധം

ബീറ്റ്‌റൂട്ട് എടുത്ത് കനം കുറച്ച് നീളത്തില്‍ മുറിക്കണം. ഒരു ബോട്ടിലില്‍ ഒരു ലിറ്റര്‍ വെള്ളം നിറച്ച് ബീറ്റ്റൂട്ട് കഷ്ണങ്ങളിട്ട് അടച്ചു വയ്ക്കുക. അഞ്ച് ദിവസം കഴിഞ്ഞു ബോട്ടില്‍ തുറന്ന് നന്നായി ഇളക്കി കൊടുക്കണം. നന്നായി ഇളക്കിയാല്‍ ബീറ്റ്റൂട്ടിന്റെ നിറമുള്ള ലായനി തയാറായിക്കിട്ടും. ഈ ലായനി രണ്ടു ചെറിയ കപ്പ് വീതം 15 ദിവസങ്ങളില്‍ ദിവസവും ഒരു നേരം ചെടികള്‍ക്ക് ഒഴിച്ചുകൊടുക്കുക.

ബീറ്റ്റൂട്ട് കഷ്ണങ്ങള്‍ ബോട്ടിലിലെ വെള്ളത്തില്‍ കിടന്നു തന്നെ അലിയണം. ലായനി പ്രയോഗിക്കുന്നത് വൈകുന്നേരമാകുന്നത് നല്ലതാണ്. ഗ്രോബാഗിലും ചട്ടിയിലുമെല്ലാം കൃഷി ചെയ്യുന്ന വിളകള്‍ക്ക് ഈ ലായനി പ്രയോഗിക്കുന്നത് ഏറെ ഗുണകരമാണ്.

BETROOT
Advertisment