Advertisment

സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി മദ്യം ലഭിയ്ക്കുന്ന ബെവ്‌കോയുടെ ആപ്പ് എത്താന്‍ വൈകും

New Update

തിരുവനന്തപുരം : സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി മദ്യം ലഭിയ്ക്കുന്ന ബെവ്കോയുടെ ആപ്പ് എത്താന്‍ വൈകും. ബെവ്‌കോയുടെ ആപ്പിന് ഗൂഗിള്‍ പ്ലേ സ്റ്റോര്‍ അനുമതി നല്‍കാത്തതാണ് മൊബൈല്‍ ആപ്പ് വൈകുന്നതെന്ന് ഫെയര്‍കോഡ് ടെക്‌നോളജീസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം നവീന്‍ ജോര്‍ജ്.

publive-image

മേയ് 15 വെള്ളിയാഴ്ചയാണ് ബെവ്‌കോയുമായി ഇതിനുളള കരാര്‍ ഫൈനലൈസ് ചെയ്തത്. അന്നു വൈകിട്ട് കരാര്‍ ഒപ്പിട്ടു. തുടര്‍ന്ന് മേയ് 16 ശനിയാഴ്ച മുതല്‍ വര്‍ക് ചെയ്ത് തിങ്കളാഴ്ച തന്നെ ആപ്ലിക്കേഷന്‍ തയാറാക്കി. തുടര്‍ന്ന് സെര്‍വര്‍ വര്‍ക്കും സെറ്റ് ചെയ്തു. ടെസ്റ്റിങ്ങ് പൂര്‍ത്തിയാകും മുമ്ബു തന്നെ ഐടി മിഷന്‍ ഗൂഗിളിന്റെ അപ്രൂവല്‍ കിട്ടുന്നത് വൈകാതിരിക്കാന്‍ എക്‌സെപ്ഷനു വേണ്ടി ഗൂഗിളിനോട് അഭ്യര്‍ഥിച്ചിരുന്നു. സര്‍ക്കാര്‍ തലത്തിലുള്ള ആപ്പാണെന്ന വിവരം ഗൂഗിളിനെ ധരിപ്പിച്ചിട്ടുണ്ട്. ഐടി മിഷനാണ് അത് ചെയ്തിട്ടുള്ളത്.

Advertisment