Advertisment

ഓണ വിപണി ലക്ഷ്യമിട്ട് മദ്യശാലകളുടെ പ്രവർത്തന സമയം കൂട്ടാനുള്ള നീക്കവുമായി ബെവ്കോ

New Update

തിരുവനന്തപുരം: ഓണ വിപണി ലക്ഷ്യമിട്ട് മദ്യശാലകളുടെ പ്രവർത്തന സമയം കൂട്ടാനുള്ള നീക്കവുമായി ബെവ്കോ. പ്രവര്‍ത്തന സമയം രണ്ട് മണിക്കൂര്‍ വരെ വർധിപ്പിക്കാനാണ് തത്വത്തിൽ തീരുമാനിച്ചിരിക്കുന്നത്.

Advertisment

publive-image

ഓണക്കാലത്ത് രാവിലെ 9 മണിമുതൽ രാത്രി 7മണിവരെ മദ്യശാലകൾ തുറക്കാനാണ് തീരുമാനം. ഇതു സംബന്ധ‌ിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം.

അതേസമയം പ്രവർത്തന സമയം ദീർഘിപ്പിക്കുന്നത് ബാറുകൾക്ക് ബാധകമാക്കില്ല. ബെവ്കോയ്ക്കൊപ്പം കൺസ്യൂമർ ഫെഡ് മദ്യശാലകളും ഏഴ് മണി വരെ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ബാറുകൾ പതിവ് പോലെ രാവിലെ 9 മണിക്ക് തുറന്ന് വൈകിട്ട് 5 ന് അടയ്ക്കും.

ബെവ്കോയിൽ എത്തുന്നവരിൽ ഏറിയ പങ്കും സാധാരണക്കാരാണ്. എന്നാൽ ഇവർ ജോലി കഴിഞ്ഞ് എത്തുമ്പോഴേക്കും മദ്യശാല അടയ്ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതും ഓണക്കാലത്തെ തിരക്കും പരിഗണിച്ച് പ്രവർത്തന സമയം കൂട്ടണമെന്ന ആവശ്യമാണ് ബെവ്കോ സർക്കാരിനു മുന്നിൽ വച്ചത്.

പ്രവർത്തന സമയം നീട്ടിയാൽ ഓരോ ഔട്ട് ലെറ്റുകളിലും 200 പേർക്കു വരെ പ്രതിദിനം മദ്യം നൽകാനാകുമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ സമയക്രമം നീട്ടുന്നതനുസരിച്ച് ബെവ്ക്യൂ ആപ്പിലെ ബുക്കിംഗ് സമയത്തിലും മാറ്റം വരുത്തിയേക്കും.

onam onam 2020
Advertisment