Advertisment

മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് ഇനി കുടിവെള്ളം ബെവ്‌കോ നല്‍കും ! ക്യൂ നില്‍ക്കുന്ന ഉപഭോക്താക്കള്‍ക്ക് വിപുലമായ സംവിധാനമൊരുക്കണമെന്ന് ബെവ്‌കോ എംഡിയുടെ നിര്‍ദേശം ! എല്ലാ ഔട്ട്‌ലെറ്റിലും കൗണ്ടറുകള്‍ കൂട്ടും. രണ്ടു കൗണ്ടറുള്ളിടത്ത് ഇനി മുതല്‍ ആറു കൗണ്ടറുകള്‍ ! 30 ലക്ഷത്തില്‍ കൂടുതല്‍ വില്‍പ്പനയുള്ള ഔട്ട്‌ലെറ്റിലെ വീഡിയോയും ഫോട്ടോയും ഇനി മുതല്‍ എംഡിക്ക് അയക്കണം ! ഹൈക്കോടതി വടിയെടുത്തതോടെ മാറ്റം വരുത്താനൊരുങ്ങി ബെവ്‌കോ

New Update

publive-image

Advertisment

തിരുവനന്തപുരം: ഹൈക്കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ ഔട്ട്‌ലെറ്റുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണെമെന്ന് ബെവ്‌കോ നിര്‍ദേശം. തിരക്കുള്ള ഔട്ട്‌ലെറ്റുകളില്‍ കൗണ്ടര്‍ കൂട്ടുന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് ബെവ്‌കോ നല്‍കിയത്. സാധനം വാങ്ങാന്‍ ക്യൂ നില്‍ക്കുന്ന ഉപഭോക്താക്കള്‍ക്ക് കുടിവെള്ളം നല്‍കണമെന്നും ബെവ്‌കോ എംഡി ഔട്ടലെറ്റ് മാനേജര്‍മാര്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നമുണ്ട്.

ഔട്ട്ലെറ്റുകള്‍ക്ക് മുമ്പില്‍ കൊവിഡ് ചട്ടങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അനൗണ്‍സ്മെന്റുകള്‍ നടത്തണം. മദ്യം വാങ്ങാനെത്തുന്നവര്‍ക്കായി ടോക്കണ്‍ സംവിധാനം നടപ്പിലാക്കണം. ആവശ്യമെങ്കില്‍ പൊലീസ് സഹായം തേടണമെന്നും ബെവ്‌കോ നിര്‍ദേശിക്കുന്നുണ്ട്.

എല്ലാ ഔട്ടലെറ്റുകളിലും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വട്ടം വരച്ച് ക്യൂ സംവിധാനം ഏര്‍പ്പെടുത്തണം. മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് കുടിവെള്ളം നല്‍കണം തുടങ്ങിയവയാണ് മറ്റു നിര്‍ദേശങ്ങള്‍.

നിലവില്‍ രണ്ട് കൗണ്ടറുകളുള്ള സ്ഥലത്ത് ആറ് കൗണ്ടറുകള്‍ ആരംഭിക്കണമെന്നാണ് മറ്റൊരു പ്രധാന നിര്‍ദ്ദേശം. എല്ലാ ഔട്ട്‌ലെര്‌റുകളിലും ഇനി മുതല്‍ രണ്ട് കൗണ്ടറുകളെങ്കിലും കുറഞ്ഞത് വേണം. അടിസ്ഥാന സൗകര്യമില്ലാത്ത ഔട്ട്ലെറ്റുകള്‍ മാറ്റണം.

പ്രതിദിനം 30 ലക്ഷത്തില്‍ക്കൂടുതല്‍ വില്‍പന നടക്കുന്ന ഔട്ട്ലെറ്റുകളുടെ ചിത്രങ്ങളും വീഡിയോകളും ബെവ്കോയ്ക്ക് അയക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ ഹൈക്കോടതിയുടെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് ബെവ്‌കോയുടെ അടിയന്തര ഇടപെടല്‍.

സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് മുമ്പില്‍ വലിയ തിരക്കുണ്ടാവുന്നതില്‍ ഹൈക്കോടതി രൂക്ഷ വിമര്‍ശനമാണ് കഴിഞ്ഞ ദിവസം ഉന്നയിച്ചത്. തിരക്ക് അനുവദിക്കാനാവില്ലെന്നും കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ വിവാഹ ചടങ്ങുകള്‍ക്ക് 20 പേര്‍ മാത്രം പങ്കെടുക്കുമ്പോള്‍ ബെവ്‌കോയ്ക്ക് മുന്നില്‍ കൂട്ടയിടിയാണെന്നും ചൂണ്ടിക്കാണിച്ചായിരുന്നു ഹൈക്കോടതി വിമര്‍ശനം.

bevco
Advertisment