Advertisment

ബീവറേജസ് എംഡിയുടെ സാമ്പത്തിക പരിഷ്ക്കരണ നടപടി; ജീവനക്കാരുടെ മാർച്ച് മാസത്തെ വേതനം മുടങ്ങി !

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

തിരുവനന്തപുരം: ബീവറേജസ് കോർപ്പറേഷൻ്റെ ഷോപ്പിൽ ജോലി ചെയ്തിരുന്നവർക്ക്‌ അതാത് ഷോപ്പിൽ നിന്നു തന്നെ ജോലി ചെയ്തിരുന്ന ദിവസം ലഭിച്ചിരുന്ന അധിക വേതനം ഒരാഴ്ച്ച കഴിഞ്ഞിട്ടും ലഭിക്കാത്തിൽ ജീവനക്കാരിൽ കടുത്ത അതൃപ്തിയാണ് ഉടലെടുത്തിരിക്കുന്നത്.

ഷോപ്പുകളിലെ ദൈനംദിന ചിലവുകൾക്കുപ്പോലും പണം ലഭിക്കാത്ത അവസ്ഥയും സ്വിപ്പിങ്ങ് തൊഴിലാളിക്ക് കിട്ടുന്ന ദിവസവേതനം പോലും ഒരു മാസo കഴിഞ്ഞിട്ടും ലഭിക്കാത്ത അവസ്ഥയും ഉണ്ടായി. മിക്ക ഷോപ്പിലും ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൽ അർഹമായ അവധിദിവസം പോലും എടുക്കാൻ പറ്റാത്ത അവസ്ഥയിലുമാണ്.

ചെയ്ത ജോലിക്ക് വേതനം ലഭിക്കാത്തത് അംഗീകരിക്കാനാവാത്തതാണെന്ന് കേരളാ സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ എംപ്ലോയിസ് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ടിയു രാധാകൃഷ്ണൻ എക്സ് എംഎല്‍എ എംഡിക്കു നൽകിയ കത്തിൽ ആവശ്യപ്പെട്ടു.

trivandrum news
Advertisment