Advertisment

ബെവ് ക്യൂ ആപ് ഉപഭോക്താക്കള്‍ക്ക് ലഭിക്കാന്‍ അല്‍പസമയം കൂടി കാത്തിരിക്കണം: നാളെ രാവിലെ ആറുമണിക്കുള്ളിൽ ആപ് ജനങ്ങൾക്ക് ലഭ്യമാക്കും: ടോക്കൺ നൽകി തുടങ്ങുന്നത് നാളെ രാവിലെ 6 മണി മുതൽ

New Update

കൊച്ചി: ഇന്നെത്തുമെന്ന് സർക്കാർ പറഞ്ഞ ബെവ് ക്യൂ ആപ് ഇതുവരെയെത്തിയില്ല. ഉപഭോക്താക്കള്‍ക്ക് ലഭിക്കാന്‍ അല്‍പസമയം കൂടി കാത്തിരിക്കണമെന്നാണ് ഫെയര്‍കോഡ് കമ്പനി അറിയിക്കുന്നത്. നാളെ രാവിലെ 6 മണി മുതലാണ് ടോക്ൺ നൽകി തുടങ്ങുന്നത്. അതിനാൽ അതിനു മുൻപായി അവസാനഘട്ട പരിശോധനകൾ നടക്കുകയാണ്.

Advertisment

publive-image

ബവ്ക്യൂ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള പ്ലേ സ്റ്റോർ ലിങ്ക് ഇന്നു രാത്രി എട്ടുമണിക്കുള്ളിൽ ലഭ്യമാകുമെന്ന് ഫെയർകോഡ് ടെക്നോളജീസ് ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി. സർക്കാരിൽ നിന്നുള്ള നിർദേശപ്രകാരം നാളെ രാവിലെ ആറുമണിക്കുള്ളിൽ ആപ് ജനങ്ങൾക്ക് ലഭ്യമാക്കിയാൽ മതിയാകും. എന്നിരുന്നാലും അവസാന വിലയിരുത്തലുകൾക്കു ശേഷം ഉടൻ തന്നെ ആപ് പ്ലേസ്റ്റോറിൽ ലഭ്യമാക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നതെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു.

നാളെ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാകും മദ്യവില്‍പന. ബുക്കിങ് രാവിലെ 6 മുതല്‍ രാത്രി 10 വരെയാണ്. 877 ഇടങ്ങളിലാണ് മദ്യവില്‍പന. 301 ബെവ്കോ ഔട്‍ലറ്റുകളിലും 576 ബാര്‍ ഹോട്ടലുകളിലും മദ്യം വില്‍ക്കും. 291 ബിയര്‍, വൈന്‍ പാര്‍ലറുകളില്‍ ബിയറും വൈനും മാത്രം വില്‍പന നടത്തും. ഒരോ സ്ഥലത്തും ഒരുസമയം അഞ്ച് ഉപഭോക്താക്കളെ മാത്രം അനുവദിക്കും. ഒരു ഫോണ്‍ നമ്പറില്‍ നാലുദിവസത്തില്‍ ഒരുതവണ മാത്രമേ മദ്യം ലഭിക്കൂവെന്ന് എക്സൈസ് മന്ത്രി വ്യക്തമാക്കി.

Advertisment