Advertisment

ഇന്ത്യന്‍ എംബസിയുടെ പേരില്‍ വ്യാജ ഫോണ്‍ കോള്‍; മുന്നറിയിപ്പ്

New Update

വാഷിംങ്ടന്‍ : ഇന്ത്യന്‍ എംബസിയുടെ ഫോണ്‍ നമ്പര്‍ കോളര്‍ ഐഡിയില്‍ പ്രത്യക്ഷപ്പെടുന്ന തരത്തിലുള്ള വ്യാജ ഫോണ്‍ കോളുകള്‍ക്കെതിരെ വാഷിംഗ്ടന്‍ ഡിസി ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. പണത്തിനുവേണ്ടി ഇന്ത്യന്‍ എംബസിയുടെ ഫോണ്‍ നമ്പര്‍ വ്യാജമായി അമേരിക്കയില്‍ ഉപയോഗിക്കുന്നതായി എംബസി അധികൃതര്‍ വെളിപ്പെടുത്തി.

Advertisment

publive-image

പല ടെലിഫോണ്‍ സന്ദേശങ്ങളിലും ഇന്ത്യന്‍ എംബസിയുടെ ഫോണ്‍ നമ്പര്‍ (202 939 7000) കാണുകയോ, ഇന്ത്യന്‍ എംബസി എന്ന് തെളിഞ്ഞുവരികയോ ചെയ്യുന്നുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. പാസ്‌പോര്‍ട്ട്, വിസ ഫോം, ഇമ്മിഗ്രേഷന്‍ ഫോം തുടങ്ങിയവയില്‍ തെറ്റുകളുണ്ടെന്നും ഇതു ശരിപ്പെടുത്തുന്നതിന് ഫീസ് ആവശ്യമുണ്ടെന്നും ഉടന്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്‍കി പണം അടച്ചില്ലെങ്കില്‍ ഇന്ത്യയിലേക്ക് നാടുകടത്തുകയോ, അമേരിക്കയില്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരികയോ വേണ്ടി വരുമെന്നുള്ള സന്ദേശങ്ങളാണ് ലഭിക്കുന്നത്.

ഇന്ത്യക്കാരില്‍ നിന്നോ, വിദേശിയരില്‍ നിന്നോ പേഴ്‌സണല്‍ വിവരങ്ങള്‍ ഒന്നും തന്നെ ഫോണിലൂടെ ആവശ്യപ്പെടുകയില്ലെന്നും അത്തരം വിവരങ്ങള്‍ യഥാര്‍ഥ ഇമെയിലിലൂടെ മാത്രമേ ആവശ്യപ്പെടുകയുള്ളുവെന്നും എംബസി അധികൃതര്‍ പറഞ്ഞു.

Advertisment