Advertisment

പതിവായി ചോറ് മാത്രം കഴിക്കുന്നവരാണോ സൂക്ഷിക്കുക, ഈ രോഗങ്ങള്‍ക്ക് സാധ്യത കൂടുതലാണ്

New Update

publive-image

Advertisment

ചോറ് സ്ഥിരമായി കഴിക്കുന്നത് നല്ലതാണെന്നും ദോഷമാണെന്നും രണ്ട് രീതിയിലുള്ള അഭിപ്രായങ്ങള്‍ നമ്മള്‍ പൊതുവെ കേള്‍ക്കാറുണ്ട്. ചോര്‍ കഴിക്കുന്നത് പലപ്പോളും വണ്ണം കൂട്ടാനും പ്രമേഹം കൂട്ടാനും ഒക്കെ കാരണമാകാറുണ്ട്. ഏറ്റവും അപകടം വെള്ള ചോർ കഴിക്കുന്നതാണ്.

ഇതില്‍ വൈറ്റമിനുകളും മിനറൽസും കുറവാണ്. ഗ്ലൈസെമിക് സൂചിക ഉയരാൻ പലപ്പോഴും ചോറ് കാരണമാകാറുണ്ട്. ടൈപ്പ് 2 പ്രമേഹം ഉള്ള ആളുകൾക്ക് ഗ്ലൈസെമിക് സൂചിക കുറവുള്ള ഭക്ഷണമാണ് എപ്പോഴും നല്ലത്. ചോറിന്റെ ഗ്ലൈസെമിക് സൂചിക 64 ആണ്. ഇത് മൂലം പലപ്പോഴും ചോറ് ടൈപ്പ് 2 പ്രമേഹം കൂട്ടാൻ കാരണമാകാറുണ്ട്.

ചോറ് ഹൃദയാരോഗ്യത്തെയും ബാധിക്കാൻ സാധ്യതയുള്ളതായി പഠനം പറയുന്നു. സ്ഥിരമായി ചോറ് കഴിക്കുന്നവർക്ക് രക്തസമ്മർദ്ദം കൂടാനുള്ള സാധ്യത വളരെ അധികമാണ്. നിങ്ങൾ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരാണെങ്കിൽ ചോറ് കഴിക്കുന്നത് അതിനെ പ്രതികൂലമായി ആണോ അനുകൂലമായി ആണോ ബാധിക്കുന്നതെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല.

ചില പഠനങ്ങൾ ചോറ് കഴിക്കുന്നത് കുടവയറും വണ്ണവും കൂടാൻ കാരണമാകും എന്ന് പറയുമ്പോൾ ചോറ് മാത്രം കഴിച്ച് കൊണ്ട് വണ്ണം കുറയ്ക്കുന്ന രീതികളുമുണ്ട്. അതുകൊണ്ട് തന്നെ വണ്ണവും ചോറുമായുള്ള ബന്ധം ഇനിയും സ്ഥിരീകരിക്കാനായിട്ടില്ല. നിങ്ങൾക്ക് ചോറിന് പകരം മറ്റെന്തെങ്കിലും കഴിക്കാൻ സാധിക്കുമെങ്കിൽ അതാണ് ഏറ്റവും ഉത്തമം.

ഗർഭിണികൾ ചോറ് കഴിക്കുന്നത് ഫോളേറ്റിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. അത് പോലെ തലക്കറക്കമോ നെഞ്ചെരിച്ചിലോ ദഹനകുറവോ ഉള്ള ആളുകൾക്ക് ചോറ് കഴിക്കുന്നത് കൂടുതൽ നല്ലതാണ്. കാരണം ചോറ് കൂടുതൽ വേഗം ദഹിക്കുന്ന ഭക്ഷണമാണ്. അതിനാൽ തന്നെ മിതമായ അളവിൽ ചോറ് കഴിക്കുന്നതാണ് എപ്പോഴും നല്ലത്.

health tips
Advertisment