ട്രെയിന്‍ യാത്രകളില്‍ നമ്മള്‍ ശ്രദ്ധാലുക്കളാകണം: യാത്രക്കാരെ ബോധവത്ക്കരിക്കാന്‍ റെയില്‍വേ പോലീസ് എത്തിയിരിക്കുന്നു ഹ്രസ്വ ചിത്രവുമായി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, January 12, 2019

തിരുവനന്തപുരം: ട്രെയിന്‍ യാത്രകളിലെ അനിഷ്ടസംഭവങ്ങള്‍ പതിവ് വാര്‍ത്തകളാണ്. കവര്‍ച്ചയും മോഷണവും പീഢനവും എന്നിങ്ങനെ പോകുന്നു പരാതികള്‍. യാത്രികരുടെ ശ്രദ്ധക്കുറവും അനാസ്ഥയുമാണ് ഒരുപരിധിവരെ ഇത്തരം ഭൂരിപക്ഷം സംഭവങ്ങള്‍ക്കും കാരണമാകുന്നത്.

ട്രെയിന്‍ യാത്രകള്‍ സുരക്ഷിതമാക്കാന്‍ ഒരു ഓര്‍മ്മപ്പെടുത്തലുമായെത്തിയിരിക്കുകയാണ് റെയില്‍വേ പൊലീസ്. ഇതിനായി ഒരു ഹ്രസ്വചിത്രമാണ് ആര്‍പിഎഫ് പുറത്തിറക്കിയിരിക്കുന്നത്.

കേരള റെയില്‍വേ പൊലീസിന് വേണ്ടി സോഷ്യല്‍ മീഡിയ സെല്‍ തയ്യാറാക്കിയ ഹ്രസ്വചിത്രത്തിന്റെ പേര് ‘BEWARE’എന്നാണ്. കേരള പൊലീസ് തങ്ങളുടെ ഫേസ് ബുക്ക് പേജില്‍ പങ്കുവച്ച ഈ ഹ്രസ്വചിത്രം കാണാം.

×