Advertisment

സുന്ദരിയെ കണ്ടപ്പോള്‍ കോ​ക്പി​റ്റി​ൽ പിടിച്ചിരുത്തി. പൈലറ്റിനൊപ്പം കോ​ക്പി​റ്റി​ൽ ഇ​രി​ക്കു​ന്ന​ ചി​ത്രം പെ​ൺ​കു​ട്ടി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോസ്റ്റിയപ്പോള്‍ പൈലറ്റിന് പണിപോയി !

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ബെ​യ്ജിം​ഗ്: വി​മാ​ന​ത്തി​ന്‍റെ കോ​ക്പി​റ്റി​ൽ സുന്ദരിയെ കൂ​ടെ യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ച്ച പൈ​ല​റ്റി​ന്‍റെ പ​ണി തെറിച്ചു.

ചൈ​ന​ക്കാ​ര​ൻ പൈ​ല​റ്റി​നാ​ണ് വാ​ന​ത്ത് പ​റ​ക്കു​മ്പോ​ൾ സു​ന്ദ​രിയുടെ സാ​മി​പ്യം വി​ന​യാ​യി മാറിയത്. പൈലറ്റിനൊപ്പം കോ​ക്പി​റ്റി​ൽ ഇ​രി​ക്കു​ന്ന​ ചി​ത്രം പെ​ൺ​കു​ട്ടി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോസ്റ്റ് ചെയ്തതാണ് പൈ​ല​റ്റി​നു വിനയായത്.

ജ​നു​വ​രി നാ​ലി​ന് എ​യ​ർ ഗ്യു​യി​ലി​ൻ വി​മാ​ന​ത്തി​ൽ ഗ്യു​യി​ലി​നി​ൽ​നി​ന്ന് യാം​ഗ്ഷു​വി​ലേ​ക്ക് പ​റ​ക്കു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. എ​ന്നാ​ൽ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം വി​മാ​ന​ക​മ്പ​നി​യു​ടെ ശ്ര​ദ്ധ​യി​ലെ​ത്തു​ന്ന​ത്.

കോ​ക്പി​റ്റി​ൽ യാ​ത്ര ചെ​യ്യു​ന്ന സു​ന്ദ​രി​​യു​ടെ ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​മാ​യ വെ​യ്ബോ​യി​ൽ ആ​ളു​ക​ൾ കൊ​ത്തി​പ്പ​റ​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് വി​മാ​ന​ക​മ്പ​നി സംഭവം ഗൗരവമായി കണ്ടത്. പൈ​ല​റ്റി​ന്‍റെ ലൈ​സ​ൻ​സ് അ​ധി​കൃ​ത​ർ റ​ദ്ദാ​ക്കി.

കൈ​വി​ര​ലു​ക​ൾ ഉ​യ​ർ​ത്തി വി​ജ​യ ചി​ഹ്നം കാ​ണി​ച്ച് കോ​ക്പി​റ്റി​ൽ ഇ​രി​ക്കു​ന്ന ചി​ത്രം ക്യാ​പ്റ്റ​നു ന​ന്ദി​പ​റ​ഞ്ഞു​ള്ള അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് പെ​ൺ​കു​ട്ടി പോ​സ്റ്റി​യ​ത്. സം​ഭ​വം നി​മി​ഷ​നേ​രം​കൊ​ണ്ട് വൈ​റ​ലാ​യി. കോ​ക്പി​റ്റി​ൽ യാ​ത്ര​ക്കാ​രെ അ​നു​വ​ദി​ച്ച സം​ഭ​വം ച​ർ​ച്ച​യാ​യ​തോ​ടെ വി​മാ​ന ക​മ്പ​നി ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

latest
Advertisment