Advertisment

ഒഴിവു സമയങ്ങളിലെല്ലാം ബാലചന്ദ്രന്‍ അത് പറയും, എഴുത്തിനേക്കാള്‍ ആകര്‍ഷിച്ചത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങള്‍: സംവിധായകന്‍ ഭദ്രന്‍

author-image
ഫിലിം ഡസ്ക്
New Update

അന്തരിച്ച നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രനെ അനുസ്മരിച്ച് സംവിധായകന്‍ ഭദ്രന്‍. അങ്കിള്‍ ബണ്‍ എന്ന ഭദ്രന്‍ ചിത്രത്തിലൂടെയാണ് ബാലചന്ദ്രന്‍ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ചത്. ബാലചന്ദ്രനിലെ തിരക്കഥാകൃത്തിനേക്കാള്‍ തന്നെ ആകര്‍ഷിച്ചത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളാണ് എന്നാണ് ഭദ്രന്‍ പ്രതികരിച്ചിരിക്കുന്നത്.

Advertisment

publive-image

നന്നായി സംസാരിക്കുന്ന പ്രകൃതമായിരുന്നു ബാലചന്ദ്രന്റെത്. ഒരുപാട് ശ്രമത്തിനൊടുവിലാണ് അദ്ദേഹം സിനിമയില്‍ എത്തിയത്. അദ്ദേഹത്തിന് ഒരുപാട് ജീവിതാനുഭവങ്ങളുണ്ടായിരുന്നു. ഒഴിവുസമയങ്ങളില്‍ അതെല്ലാം അദ്ദേഹം പറയുമായിരുന്നു. അത് കേട്ടിരിക്കാന്‍ തന്നെ രസമായിരുന്നു.

അദ്ദേഹത്തിന്റെ എഴുത്തിനേക്കാള്‍ ആകര്‍ഷിച്ചത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളായിരുന്നു. പിന്നീട് മറ്റൊരു സിനിമയ്ക്കായി ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടില്ലെങ്കിലും ബാലചന്ദ്രനൊപ്പമുള്ള ഓര്‍മകള്‍ ഇപ്പോഴും തന്റെ മനസ്സിലുണ്ട് എന്നും ഭദ്രന്‍ പറയുന്നു.

 

p balachandran
Advertisment