Advertisment

മോഹന്‍ലാലിന്‍റെ സ്‌ഫടികം സംവിധായകന്‍ ഭദ്രന്‍റെ മകന്‍ വിവാഹിതനായി വന്നിറങ്ങിയത് 22 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഓര്‍മ്മ പുതുക്കി സ്ഫടികം ലോറിയില്‍

New Update

publive-image

Advertisment

പാലാ: 22 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന്‍റെ സ്‌ഫടികം സിനിമയിലെ ലോറി ഒരിക്കല്‍ക്കൂടി കഥാപാത്രമായി, ആ സിനിമയുടെ സംവിധായകന്‍ ഭദ്രന്‍ മാട്ടേലിന്റെ മകന്‍ ജെറി ഭദ്രന്റെ വിവാഹത്തിന് .

ഭദ്രന്‍ മാട്ടേലിന്റെ മകന്‍ ജെറി ഭദ്രന്റെയും എറണാകുളം കമ്പക്കാലുങ്കല്‍ ഏബ്രഹാമിന്റെ മകള്‍ സൈറയുടെയും ഇന്നലെ നടന്ന വിവാഹത്തിലാണ്‌ സ്‌ഫടികം സിനിമയിലെ ലോറി കഥാപാത്രമായത്‌.

publive-image

ഇന്നലെ ഉച്ചകഴിഞ്ഞ്‌ പാലാ കത്തീഡ്രലില്‍ നടന്ന വിവാഹത്തിനുശേഷം പാലാ സെന്റ്‌ തോമസ്‌ കോളജ്‌ സ്‌പോര്‍ട്‌സ്‌ കോംപ്ലക്‌സ്‌ ഓഡിറ്റോറിയത്തില്‍ നടന്ന റിസപ്‌ഷനില്‍ പങ്കെടുക്കാന്‍ വധൂവരന്മാര്‍ എത്തിയത്‌ സ്‌ഫടികം സിനിമയിലെ അതേ ടാറ്റ 1210 എസ്‌.ഇ. ലോറിയിലാണ്‌.

publive-image

അലങ്കരിച്ച ലോറിയില്‍ സ്‌ഫടികത്തിലെ കഥാനായകനായ ആടുതോമായുടെ ഉശിരോടെ ചെറുക്കനും പെണ്ണും വന്നിറങ്ങിയപ്പോള്‍ അത് കണ്ടുനിന്നവര്‍ക്ക്‌ വേറിട്ട അനുഭവമായി. അവര്‍ ആര്‍പ്പുവിളികളോടെയാണ് ഇരുവരെയും വരവേറ്റത് . സിനിമാ-രാഷ്‌ട്രീയരംഗങ്ങളിലെ പ്രമുഖരുള്‍പ്പെടെ ഒട്ടേറെപ്പേര്‍ ചടങ്ങില്‍ സംബന്ധിച്ചു.

മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രത്തിന്‍റെ പണിപ്പുരയിലാണ് ഭദ്രന്‍ .

mohanlal pranav mohanlal bhadran
Advertisment