ഇലന്തൂര്‍ നരബലി: ഭഗവല്‍ സിംഗും ലൈലയും പെരുമാറുന്നത് സമനിലതെറ്റിയ തരത്തില്‍

New Update

publive-image

പത്തനംതിട്ട;  ഇലന്തൂര്‍ നരബലിക്കേസിലെ ചോദ്യം ചെയ്യലില്‍ പ്രതികള്‍ പറയുന്നത് പരസ്പര വിരുദ്ധമായിട്ടെന്ന് പൊലീസ്. കേസിലെ രണ്ടും മൂന്നും പ്രതികളായ ഭഗവല്‍ സിംഗും ലൈലയും സമനിലതെറ്റിയ തരത്തിലാണ് കസ്റ്റഡിയില്‍ പെരുമാറുന്നതെന്നും ഇത് വസ്തുതകള്‍ മറച്ചുവെക്കുന്നതിനുള്ള ഇവരുടെ ശ്രമമാണെന്നും വിശദമായ പരിശോധനയിലൂടെയെ ഇത് മനസിലാക്കാന്‍ സാധിക്കുമെന്നും പൊലീസ് പറഞ്ഞു.

Advertisment

കേസില്‍ 12 ദിവസം പൊലീസ് കസ്റ്റഡിയില്‍ വിടാനുള്ള മജിസ്‌ട്രേട്ട് കോടതി ഉത്തരവ് ചോദ്യം ചെയ്ത് പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍ സിംഗ്, ലൈല എന്നിവര്‍ നല്‍കിയ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

അതേസമയം, പ്രതികളുമായുള്ള പൊലീസ് തെളിവെടുപ്പു തുടരുകയാണ്. 24 വരെയുള്ള കസ്റ്റഡി കാലത്തു പരമാവധി വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് പൊലീസ് ശ്രമം. ഇതിന്റെ ഭാഗമായി ഇലന്തൂരില്‍ ഇന്നും പൊലീസിന്റെ ഡമ്മി ഉപയോഗിച്ചുള്ള തെളിവെടുപ്പു നടത്തി.

കൊല്ലപ്പെട്ട പത്മം, റോസ്‌ലി എന്നിവരുടെ മുറിച്ചെടുത്ത മാംസങ്ങള്‍ കൊച്ചിയിലേക്ക് ഒന്നാം പ്രതി ഷാഫി കൊണ്ടു വന്നതായി ഭഗവല്‍ സിംഗും ഭാര്യ ലൈലയും സമ്മതിച്ചു. എന്നാല്‍ ഇത് എന്ത് ചെയ്തെന്നു അവര്‍ക്ക് അറിയില്ലെന്നും കുഴിച്ചു മൂടിയെന്നുമാണ് പറഞ്ഞതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.

Advertisment