Advertisment

കേ​ര​ള​ത്തി​ലെ മു​ഴു​വ​ന്‍ സ്ത്രീ​ക​ള്‍​ക്കും വേ​ണ്ടി ര​ക്ത​സാ​ക്ഷി​യാ​കാ​ന്‍ ത​യാ​റാ​ണെന്ന് ഭാ​ഗ്യ​ല​ക്ഷ്മി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: വി​ജ​യ് പി. ​നാ​യ​രെ മ​ര്‍​ദി​ച്ച​തി​ന്‍റെ പേ​രി​ല്‍ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ടു​ക​യാ​ണെ​ങ്കി​ല്‍ അ​ഭി​മാ​ന​ത്തോ​ടെ ജ​യി​ലി​ലേ​ക്കു പോ​കു​മെ​ന്ന് ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി. കേ​ര​ള​ത്തി​ലെ മു​ഴു​വ​ന്‍ സ്ത്രീ​ക​ള്‍​ക്കും വേ​ണ്ടി ര​ക്ത​സാ​ക്ഷി​യാ​കാ​ന്‍ ത​യാ​റാ​ണെ​ന്നും ഭാ​ഗ്യ​ല​ക്ഷ്മി വ്യ​ക്ത​മാ​ക്കി.

Advertisment

publive-image

വി​ജ​യ് പി.​നാ​യ​രു​ടെ വീ​ഡി​യോ ക​ഴി​ഞ്ഞ കു​റേ നാ​ളു​ക​ളാ​യി ആ​ളു​ക​ള്‍ ക​ണ്ടു​വ​രു​ന്നു. ആ​ര്‍​ക്കും ഇ​തി​നെ​തി​രെ പ്ര​തി​ക​രി​ക്കാ​ന്‍ തോ​ന്നി​യി​ല്ല. പോ​ലീ​സു​കാ​ര്‍ പോ​ലും അ​യാ​ള്‍​ക്കെ​തി​രെ ഒ​രു ചെ​റു​വി​ര​ല്‍ അ​ന​ക്കി​യി​ല്ല.

ഞ​ങ്ങ​ള്‍ അ​വി​ടെ ചെ​ന്ന് ചോ​ദ്യം ചെ​യ്ത​ത് അ​ത് ഒ​രു കു​റ്റ​മാ​യെ​ങ്കി​ല്‍ നി​യ​മ​പ​ര​മാ​യി നേ​രി​ടാ​ന്‍ ത​യാ​റാ​ണ്. ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ല്‍ കൊ​ണ്ടു​പോ​കു​ക​യാ​ണെ​ങ്കി​ല്‍ ഞാ​ന്‍ ത​ല​യി​ല്‍ മു​ണ്ടി​ട്ട് പേ​കേ​ണ്ട ഒ​രു കാ​ര്യ​വു​മി​ല്ല. ന​ല്ല അ​ന്ത​സാ​യി​ട്ട് ത​ന്നെ പോ​കും. കേ​ര​ള​ത്തി​ലെ സ്ത്രീ​ക​ള്‍​ക്ക് വേ​ണ്ടി​യാ​ണ് വീ​ഡി​യോ​ക്കെ​തി​രെ പ്ര​തി​ക​രി​ച്ച​ത്.

ശാ​ന്തി​വി​ള ദി​നേ​ശ് എ​ന്ന വ്യ​ക്തി എ​ന്‍റെ പേ​ര് പ​റ​ഞ്ഞ് വ്യ​ക്തി​പ​ര​മാ​യാ​ണ് അ​ധി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​ത്. വി​ജ​യ് അ​യാ​ളു​ടെ വീ​ഡി​യോ​യി​ല്‍ ഒ​രു ഡ​ബ്ബി​ങ് ആ​ര്‍​ട്ടി​സ്റ്റ് എ​ന്നാ​ണ് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. അ​ത് ഏ​തു ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റു​മാ​യി​ക്കൊ​ള​ള​ട്ടേ. സു​ഗ​ത​കു​മാ​രി അ​മ്മ​യെ കു​റി​ച്ച്‌ പ​റ​ഞ്ഞി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ലെ വ​നി​താ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എ​ന്നു​പ​റ​യു​മ്ബോ​ള്‍ അ​ത് സു​ഗ​ത​കു​മാ​രി അ​മ്മ​യാ​ണ്.

എ​ന്‍റെ അ​മ്മ​യെ കു​റി​ച്ചാ​ണ് ഇ​ങ്ങ​നെ പ​റ​യു​ന്ന​തെ​ങ്കി​ല്‍ എ​നി​ക്ക് കേ​ട്ടി​രി​ക്കാ​ന്‍ പ​റ്റി​ല്ല. ഇ​വി​ടെ​യു​ള​ള ജ​ന​ങ്ങ​ളും പോ​ലീ​സു​കാ​രും അ​ത് നി​ശ​ബ്ദ​രാ​യി കേ​ട്ടു​കൊ​ണ്ടി​രു​ന്നി​ട്ട് അ​തി​നു​വേ​ണ്ടി മൂ​ന്ന് സ്ത്രീ​ക​ള്‍ രം​ഗ​ത്തി​റ​ങ്ങു​മ്ബോ​ള്‍ ഞ​ങ്ങ​ളെ തെ​റി വി​ളി​ക്കു​ക​യും ഞ​ങ്ങ​ള്‍​ക്കെ​തി​രെ കേ​സ് എ​ടു​ക്കു​ക​യും ചെ​യ്താ​ല്‍ അ​ഭി​മാ​ന​ത്തോ​ടെ ജ​യി​ലി​ലേ​ക്ക് പോ​കുമെന്നും അവര്‍ വ്യക്തമാക്കി.

bhagyalekshmi
Advertisment