Advertisment

കോവിഡ് വാക്‌സിന്‍ അടുത്തവര്‍ഷം ആദ്യം വിപണിയിലെത്താന്‍ സാധ്യതയെന്ന് ഭാരത് ബയോടെക്; 'കൊവാക്‌സിന്‍' മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ചു

New Update

ഹൈദരാബാദ് :കോവിഡ് വാക്‌സിന്‍ അടുത്തവര്‍ഷം ആദ്യം വിപണിയിലെത്താന്‍ സാധ്യതയെന്ന് ഭാരത് ബയോടെക്. 'കൊവാക്‌സിന്‍' മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ചതായി കമ്പനി അറിയിച്ചു.

Advertisment

publive-image

ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി ഐസിഎംആറുമായി സഹകരിച്ചാണ് മരുന്ന് നിര്‍മ്മിക്കുന്നത്. പരീക്ഷണത്തിനായി രാജ്യത്തിലെ 25 സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് 26,000 പേരെ പരിശോധനയ്ക്ക് വിധേയമാക്കും. ആദ്യ രണ്ട് ഘട്ടങ്ങളിലും ആയിരം പേരെ പരീക്ഷിച്ച് വിജയിച്ച ശേഷമാണ് മൂന്നാം ഊഴത്തിനായി ഇന്ത്യ തയ്യാറെടുക്കുന്നത്.

പരീക്ഷണം വിജയിച്ചാല്‍ ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് മരുന്ന് ജനങ്ങളില്‍ ലഭ്യമാക്കും. അതേസമയം കോവിഡിനെതിരെ തങ്ങളുടെ മരുന്ന് 94.5 ശതമാനം ഫലപ്രദമാണെന്ന് അമേരിക്കന്‍ കമ്പനിയായ 'മോഡേണ' അവകാശപ്പെട്ടു. അവസാന ക്ലിനിക്കല്‍ ട്രയലിന് ശേഷമാണ് പരീക്ഷണം ഏറെക്കുറെ വിജയമാണെന്ന് മോഡേണ പറഞ്ഞത്.

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ അമേരിക്കന്‍ കമ്പനിയാണ് കോവിഡിനെതിരെ ഫലപ്രദമായ മരുന്നെന്ന പ്രഖ്യാപനവുമായെത്തുന്നത്. നേരത്തേ മറ്റൊരു അമേരിക്ക൯ കമ്പനിയായ 'ഫൈസര്‍' സമാന വാദവുമായെത്തിയിരുന്നു. എന്നാല്‍ ഫൈസറിന്റെ മരുന്ന് പരീക്ഷിച്ചവര്‍ക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയത് സംശയത്തിന് ഇടയാക്കി.

covid vaccine india co vaccine
Advertisment