Advertisment

എസ്.പി. ബാലസുബ്രഹ്മണ്യത്തിന് ഭാരതരത്‌ന നല്‍കണം; ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഢി പ്രധാനമന്ത്രിക്ക് കത്തയച്ചു

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

ഹൈദരാബാദ്: അന്തരിച്ച ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന് ഭാരതരത്‌ന നല്‍കണമെന്നാവശ്യപ്പെട്ട് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഢി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സംഗീതലോകത്തിന് കനത്ത നഷ്ടമാണ് എസ്പിബിയുടെ വിയോഗമെന്ന് കത്തില്‍ പറയുന്നു.

സംഗീത മേഖലയില്‍ നിന്ന്‌ ലതാ മങ്കേഷ്ക്കർ, ഭൂപൻ ഹസാരിക, എം.എസ് സുബ്ബലക്ഷ്മി, ബിസ്മില്ല ഖാൻ, ഭീംസെൻ ജോഷി എന്നിവർക്ക് നേരത്തെ രാജ്യം ഭാരതരത്ന പുരസ്ക്കാരം നൽകിയിട്ടുണ്ട്. സംഗീതമേഖലയ്ക്കു നൽകിയ അനവധിയായ സംഭാവനകൾ പരിഗണിച്ച് എസ്.പി ബാലസുബ്രഹ്മണ്യത്തിനും ഭാരതരത്ന നൽകണമെന്ന് കത്തിൽ ജഗന്‍ മോഹന്‍ റെഡ്ഢി ആവശ്യപ്പെടുന്നു.

Advertisment