Advertisment

'ഭാരതാംബയുടെ പ്രിയപുത്രന്‍ സാധാരണക്കാരന്‍റെ നിത്യ സേവകന്‍...'പരമേശ്വരന്‍റെ നിര്യാണത്തില്‍ അനുശോചിച്ച്‌ പ്രധാനമന്ത്രി

New Update

ന്യൂഡല്‍ഹി: ആര്‍എസ്‌എസ് സൈദ്ധാന്തികന്‍ പി. പരമേശ്വരന്‍റെ നിര്യാണത്തില്‍ അനുശോചിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതമാതാവിന്‍റെ സമര്‍പ്പിതനായ പുത്രനായിരുന്നു പി. പരമേശ്വരനെന്ന് അദ്ദേഹത്തിന്റെ ട്വീറ്റില്‍ പറയുന്നു.

Advertisment

publive-image

രാജ്യത്തിന്‍റെ സാംസ്‌കാരിക ഉണര്‍വിനും ആത്മിയ പരിഷ്‌കരണത്തിനും ദരിദ്രരെ സേവിക്കുന്നതിനും വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്‍റേത്. പരമേശ്വര്‍ജിയുടെ ചിന്തകള്‍ വിപുലവും രചനകള്‍ ശ്രദ്ദേയവുമായിരുന്നു. അദ്ദേഹം അജയ്യനായിരുന്നു- മോദി ട്വിറ്ററില്‍ കുറിച്ചു.

പി. പരമേശ്വരനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടുള്ള മറ്റൊരു ട്വീറ്റില്‍ അദ്ദേഹവുമായി പലതവണ സംവദിക്കാന്‍ സാധിച്ചതില്‍ താന്‍ ഭാഗ്യവാനാണെന്നും മോദി കുറിച്ചു.

bharathamba modi response
Advertisment