Advertisment

സ്വിസ്സ് മലയാളികള്‍ക്ക് സംഗീത നൃത്ത വിരുന്നുമായി ഭാരതീയ കലാകേന്ദ്രം

author-image
ഷിജി ചീരംവേലില്‍
Updated On
New Update
publive-image
Advertisment
സൂറിക്ക് .സ്വിറ്റ്സര്‍ലന്‍ഡിലെ പ്രമുഖ  സാംസ്കാരിക   സംഘടനയായ   ഭാരതീയ  കലാകേന്ദ്രം   സ്വിസ്സ്  മലയാളികള്‍ക്കായി   ഒരുക്കുന്ന  സംഗീത  നൃത്ത  വിരുന്ന് നാളെ  സൂറിച്ചില്‍  നടക്കും .
കലോത്സവം  2019 എന്നു  പേരിട്ടിരിക്കുന്ന  ഈ സംഗീത  നൃത്ത  പരിപാടി   ജനുവരി  അഞ്ച് ശനിയാഴ്ച  വൈകുന്നേരം   സൂറിച്ചിലെ   ഉസ്റ്ററില്‍ നടക്കും .
സിത്താര  കൃഷ്ണകുമാര്‍  , ജോബ്‌  കുര്യന്‍  , അഭിജിത്ത്  കൊല്ലം  എന്നിവര്‍  നേത്രുത്വം  നല്‍കുന്ന  സംഗീത മാമാങ്കത്തിന്  , രാള്‍ഫിന്‍  സ്റ്റീഫന്‍ , ബെന്‍ സാം ജോണ്‍സ് , സുനില്‍  കുമാര്‍  , ബിജു  സേവ്യര്‍  എന്നിവര്‍  പശ്ചാത്തലം    ഒരുക്കും .
ഊസ്ട്ടറില്‍ നടക്കുന്ന  ഈ സംഗീത  നൃത്ത  പരിപാടിയിലേക്ക്  ഏവരെയും   ഹൃദയപൂര്‍വ്വം   സ്വാഗതം  ചെയ്യുന്നതായി   സംഘാടകര്‍   അറിയിച്ചു.
Advertisment