Advertisment

ഫാ.സിൽവെസ്റ്റർ കോഴിമണ്ണിലിന്‍റെ സംസ്കാരം , ബത്തേരി സെന്റ് തോമസ് കത്തീഡ്രലിൽ നടത്തി

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

സൂറിച്ച്:  സ്വിസ്സ്   മലയാളികളായ  ബിജു  കോഴിമാണ്ണില്‍ ( ബേണ്‍ ),  ഷാജി കോഴിമാണ്ണില്‍ ( ആറാവ് )  എന്നിവരുടെ  പിതൃ സഹോദരനും  ,ബത്തേരി നമ്പ്യാർകുന്ന് ധ്യാന ആശ്രമം സ്ഥാപകനും, സുപ്പീരിയറുമായ ഫാ.സിൽവെസ്റ്റർ കോഴിമണ്ണിൽ (89) നിര്യാതനായി. സംസ്കാരം  ബത്തേരി സെന്റ് തോമസ് കത്തീഡ്രലിൽ നടന്നു .

publive-image

മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ പ്രാരംഭകാല അൽമായ നേതാക്കളിലൊരാളും, ചങ്ങനാശ്ശേരി, തിരുവല്ല രൂപതകളിൽ അൽമായ പ്രേഷിതനുമായിരുന്ന തിരുവല്ല പുറമറ്റം കോഴിമണ്ണിൽ പരേതനായ ചാക്കോ ഉപദേശിയുടെ ഇളയ മകനായ ഫാ.സിൽവെസ്റ്റർ, വാഗമൺ കുരിശുമല ആശ്രമത്തിലെ പ്രാരംഭ സന്യാസികളിലൊരാളാണ്.

bhatheri nangyarkunnu
Advertisment