Advertisment

ഭാവനയുടെ പുതിയ ചിത്രത്തിന്റെ ലോക്കേഷനില്‍ വന്‍ അപകടം ; താരങ്ങളും അണിയറപ്രവര്‍ത്തകരും അടക്കം നൂറോളം പേര്‍ ഉണ്ടായിരുന്ന സെറ്റില്‍ തീ ആളിപ്പടര്‍ന്നു ; തലനാരിഴയ്ക്ക് ഒഴിവായത് വന്‍ദുരന്തം

author-image
ഫിലിം ഡസ്ക്
New Update

ഭാവന നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ വന്‍ അപകടം. സിനിമയുടെ സെറ്റില്‍ തീപടരുകയായിരുന്നു. കന്നഡ സിനിമയുടെ ചിത്രീകരണം നെലമംഗല എന്ന സ്ഥലത്ത് മോഹന്‍ ബി കേരെ എന്ന സ്റ്റുഡിയോയില്‍ നടക്കുകയാണ്. അതിനിടയില്‍ തീ ആളി പടരുകയായിരുന്നു.

Advertisment

publive-image

താരങ്ങളും മറ്റ് അണിയറ പ്രവര്‍ത്തകരുമടക്കം നാനൂറോളം പേര്‍ അപകട സമയത്ത് സെറ്റിലുണ്ടായിരുന്നു. ബജ്‌റംഗി 2 എന്ന സിനിമയുടെ ഷൂട്ടിങായിരുന്നു ഇവിടെ നടന്നത്.

സിനിമയില്‍ ശിവ രാജ്കുമാറഉം ഭാവനയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹര്‍ഷ എ ആണ് സംവിധാനം. സെറ്റ് നിറയെ പുക കൊണ്ട് നിറഞ്ഞിരുന്നതായി നിര്‍മാതാവ് വ്യക്തമാക്കിയിരിക്കുകയാണ്.

Advertisment