Advertisment

ഭാവന വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്നുവോ?

author-image
ഫിലിം ഡസ്ക്
New Update

കന്നഡ സിനിമാ നിര്‍മാതാവായ നവീനുമായി വിവാഹം കഴിഞ്ഞതോടെ ഭാവന മലയാളത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ശേഷം നായികയായി നിരവധി കന്നഡ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു.

Advertisment

publive-image

ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം നടി മലയാള സിനിമയിലേക്ക് തിരിച്ച്‌ വരുന്നതായി റിപ്പോര്‍ട്ട് പ്രചരിക്കുകയാണ്. ലോക്ഡൗണ്‍ സമയത്ത് ഭാവന കേരളത്തിലേക്ക് വന്നത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ഓണം കേരളത്തില്‍ ആഘോഷിച്ചാണ് നടി മടങ്ങിയത്. ഇപ്പോള്‍ നടനും സംവിധായകനുമായ ബാബു രാജിനൊപ്പം നില്‍ക്കുന്ന ഭാവനയുടെ പുത്തന്‍ ഫോട്ടോസാണ് ചര്‍ച്ചകള്‍ക്ക് കാരണമായത്.

ഭാവനയെ ചേര്‍ത്ത് പിടിച്ച്‌ നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയ പേജിലൂടെ ബാബുരാജ് തന്നെയാണ് പുറത്ത് വിട്ടത്. ഒരു പരസ്യ ചിത്രത്തില്‍ അഭിനയിക്കുന്നതിന് വേണ്ടിയാണ് തങ്ങള്‍ ഒരുമിച്ചതെന്ന് താരം സൂചിപ്പിച്ചിരുന്നു.

രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വന്ന് കൊണ്ടിരിക്കുന്നത്. ഒരു മുസ്ലിം പെണ്‍കുട്ടിയുടെ ലുക്കിലാണ് ഭാവന പരസ്യത്തില്‍ അഭിനയിച്ചത്. പുതിയ ചിത്രത്തില്‍ ശരിക്കും മുസ്ലിം പെണ്‍കുട്ടിയെ പോലെയുണ്ട്. ഈ ചേര്‍ത്ത് പിടിക്കല്‍ ഭാവനയ്‌ക്കൊരു പ്രതിസന്ധി വന്നപ്പോഴും വേണമെന്നാണ് മറ്റൊരു ആരാധകര്‍ പറയുന്നത്. മായമോഹിനിയുടെ രണ്ടാം ഭാഗമുണ്ടാവുമോ എന്ന ചോദ്യങ്ങളും ഉയര്‍ന്ന് വരുന്നുണ്ട്.

bhavana malayalam
Advertisment