Advertisment

ഇഷ്ടപ്പെട്ട യുവതിയെ വിവാഹം കഴിക്കാന്‍ യുവാവ് 6.47 ലക്ഷംരൂപ മോഷ്ടിച്ചു. യുവതി വിസമ്മതിച്ചപ്പോള്‍ അതില്‍ 5 ലക്ഷം കത്തിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

author-image
ജെ സി ജോസഫ്
New Update

publive-image

Advertisment

ഭോപ്പാല്‍ : ഇഷ്ടപ്പെട്ട യുവതിയെ വിവാഹം കഴിക്കാന്‍ ജോലിചെയ്യുന്ന പണമിടപാട് സ്ഥാപനത്തില്‍ നിന്ന് 6.47 ലക്ഷംരൂപ മോഷ്ടിച്ച യുവാവ് ഒടുവില്‍ യുവതി വിവാഹത്തില്‍ നിന്നും പിന്മാറിയതോടെ രൂപ കത്തിച്ചു കളഞ്ഞു .

യുവതി വിവാഹത്തിന് തയ്യാറായില്ലെന്ന് പറഞ്ഞതോടെയുള്ള നിരാശയിലാണ് യുവാവ് ഇതില്‍ അഞ്ചു ലക്ഷംരൂപ കത്തിച്ചു കളഞ്ഞത് .

കഴിഞ്ഞ ബുധനാഴ്ച നടന്ന മോഷണവുമായി ബന്ധപ്പെട്ട് ജിതേന്ദ്ര ഗോയല്‍ (22) എന്ന യുവാവ് അറസ്റ്റിലായി. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ജിതേന്ദ്ര ഗോയല്‍.

publive-image

സ്ഥാപനത്തിലെ ലോക്കറില്‍നിന്ന് 6.47 രൂപയാണ് ഇയാള്‍ മോഷ്ടിച്ചത്. പരാതി കിട്ടി 24 മണിക്കൂറിനകം യുവാവിനെ പോലീസ് പിടികൂടി.

ചോദ്യംചെയ്യലിനിടെയാണ് ഇഷ്ടപ്പെട്ട യുവതിയെ വിവാഹം കഴിക്കുന്നതിനുവേണ്ടിയാണ് വന്‍തുക മോഷ്ടിച്ചതെന്ന് യോഗല്‍ വെളിപ്പെടുത്തിയത്.

വിവാഹ വാഗ്ദാനം യുവതി നിരസിച്ചതോടെ അഞ്ചുലക്ഷം കത്തിച്ചുവെന്നും ഇയാല്‍ പോലീസിന് മൊഴി നല്‍കി. കത്തിക്കരിഞ്ഞ നോട്ടുകളുടെ അവശിഷ്ടങ്ങള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.

publive-image

പണം കത്തിച്ചശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തന്റെ പദ്ധതിയെന്ന് യുവാവ് പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. അവശേഷിച്ച തുകയും പോലീസിന് വീണ്ടെടുക്കാന്‍ കഴിഞ്ഞു.

latest
Advertisment