Advertisment

ഭൂതത്താന്‍കെട്ട് മിനി ജലവൈദ്യുത പദ്ധതി മെയ് മാസം കമ്മീഷന്‍ ചെയ്യും

New Update

publive-image

Advertisment

കോതമംഗലം: ഭൂതത്താന്‍കെട്ടില്‍ നിര്‍മാണം നടന്നുവരുന്ന മിനി ജലവൈദ്യുത പദ്ധതി ഈ വര്‍ഷം മെയ് മാസത്തില്‍ കമ്മീഷന്‍ ചെയ്യുമെന്ന് വൈദ്യുത വകുപ്പ് മന്ത്രി എം എം മണി നിയമസഭയില്‍ വ്യക്തമാക്കി.

ഭൂതത്താന്‍കെട്ടില്‍ നടക്കുന്ന മിനി വൈദ്യുത പദ്ധതിയുടെ സിവില്‍ ഇലക്‌ട്രോ മെക്കാനിക്കല്‍ പ്രവര്‍ത്തനങ്ങളുടെ നിലവിലെ സ്ഥിതിയും പ്രസ്തുത പ്രൊജക്റ്റ് വേഗത്തില്‍ പൂര്‍ത്തീകരിച്ച്‌ സമയബന്ധിതമായി കമ്മീഷന്‍ ചെയ്യുവാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ആന്‍്റണി ജോണ്‍ എംഎല്‍എ ഉന്നയിച്ച നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്ബോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തില്‍ ആദ്യമായി നടപ്പിലാക്കുന്ന ബള്‍ബ് ടൈപ്പ് ടര്‍ബൈന്‍ പദ്ധതിയാണ് ഭൂതത്താന്‍കെട്ടില്‍ നടപ്പിലാക്കുന്നതെന്നും സമയബന്ധിതമായി പദ്ധതി കമ്മീഷന്‍ ചെയ്യുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും എം എല്‍ എ നിയമസഭയില്‍ ആവശ്യപ്പെട്ടു.

ഭൂതത്താന്‍കെട്ട് മിനി വൈദ്യുത പദ്ധതിയുടെ 92.90% പ്രവര്‍ത്തികളും പൂര്‍ത്തിയായതായും, സിവില്‍ വര്‍ക്കുകളുടെ ഭാഗമായിട്ടുള്ള പവര്‍ ഹൗസ് നിര്‍മ്മാണം 98% പണികളും, ഇലക്‌ട്രോ മെക്കാനിക്കല്‍ പ്രവര്‍ത്തികളുടെ 86.17% പ്രവര്‍ത്തികളും, പൂര്‍ത്തീകരിച്ചതായി മന്ത്രി പറഞ്ഞു. 231.21 കോടി രൂപയുടെ പദ്ധതിയാണ് ഇവിടെ നടപ്പിലാക്കുന്നത് എന്നും ഈ പദ്ധതിയുടെ ഉല്‍പ്പാദനശേഷി 83.5 മില്യണ്‍ യൂണിറ്റ് ആണെന്നും മന്ത്രി പറഞ്ഞു. പവര്‍ഹൗസ് ഒഴികെയുള്ള എല്ലാ സിവില്‍ വര്‍ക്കുകളും പൂര്‍ത്തീകരിച്ചതായും പവര്‍ഹൗസിന്‍്റെ അവസാനഘട്ട സിവില്‍ വര്‍ക്കുകളും, ജനറേറ്റര്‍ അസംബ്ലിങ് പണികളും പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ഈ വര്‍ഷം മെയ് മാസത്തില്‍ പദ്ധതി കമ്മീഷന്‍ ചെയ്യുമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.

Advertisment