Advertisment

നാണയ തുട്ടുകൾ അടങ്ങിയ സംമ്പാദ്യകുടുക്ക സമ്മാനിച്ച വിദ്യാർത്ഥിനിയുടെ ആഗ്രഹം സൈക്കിൾ ദിനത്തിൽ സഫലീകരിച്ചു

New Update

publive-image

Advertisment

തലവടി: സൗഹൃദ വേദിയുടെ 'അകലെയാണെങ്കിലും നാം അരികെയുണ്ട് പദ്ധതിക്ക് ' നാണയ ശേഖരമടങ്ങിയ കുടുക്ക സമ്മാനിച്ച വിദ്യാർത്ഥിനിയുടെ ആഗ്രഹം സൈക്കിൾ ദിനത്തിൽ സഫലീകരിച്ചു.

പ്രവാസിയായ തലവടി മട്ടമ്മേൽ അജയകുമാറും കുടുംബവുമാണ് ഫേസ് ബുക്ക് പോസ്റ്റ് കണ്ട് വിദ്യാർത്ഥിനിയെ സഹായിക്കാൻ രംഗത്ത് വന്നത്. സ്കൂൾ തുറക്കുമ്പോൾ പുതിയ സൈക്കിൾ വാങ്ങാൻ ശേഖരിച്ച കുടുക്ക സൗഹൃദ വേദിയുടെ 'അകലെയാണെങ്കിലും നാം അരികെയുണ്ട് പദ്ധതിക്ക് ' നല്കാൻ കാണിച്ച സന്മനസിനെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് ലക്ഷ്യമെന്ന് അജയകുമാറിൻ്റെ സഹോദരി തങ്കമ്മണി മട്ടമ്മേൽ പറഞ്ഞു.

മട്ടമ്മേൽ കുടുംബത്ത് നടന്ന ചടങ്ങിൽ അമേയ എൻ ശാരിൻ സൈക്കിൾ ആര്യമോൾക്ക് കൈമാറി.ചടങ്ങിൽ ഡോ.ജോൺസൺ വി. ഇടിക്കുള, സുരേഷ് ദാമോദരൻ, വിൻസൻ പൊയ്യാലുമാലിൽ, സുധീർ കൈതവന എന്നിവർ സംബന്ധിച്ചു.

സൗഹൃദ വേദിയുടെ കോവിഡ് ദുരിതാശ്വാസ പദ്ധതികളുടെ ഭാഗമായി കോവിഡ് ബാധിതരായ നിർധന കുടുംബങ്ങൾക്ക് അവശ്യസാധനങ്ങൾ അടങ്ങിയ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യുന്ന പ്രവൃത്തി കണ്ടറിഞ്ഞാണ് കൈതവന പുത്തൻവീട്ടിൽ ആര്യ കെ.സുധീർ നാണയ തുട്ടുകൾ അടങ്ങിയ കുടുക്ക സൗഹൃദ വേദിക്ക് കൈമാറിയത്.

ഇതു സംബന്ധിച്ച് തലവടി നാട്ടുവഴിയോരം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരുന്നു. നിരണം മുകളടി ഗവ.യു.പി സ്കൂൾ വിദ്യാർത്ഥിനിയായ ആര്യയുടെ അമ്മ സുശീല എടത്വയിൽ തട്ടുകട നടത്തുകയാണ്. ലോക് ഡൗണിനെ ' തുടർന്ന് കട ഇപ്പോൾ പ്രവർത്തനരഹിതമാണ്.

edathuva news
Advertisment