രാജിവെക്കാന്‍ വിസമ്മതിച്ച സോഷ്യല്‍ സെക്യൂരിറ്റി കമ്മീഷ്ണറെ ബൈഡന്‍ പുറത്താക്കി

New Update

publive-image

വാഷിംഗ്ടണ്‍: രാജിവെക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ വിസമ്മതിച്ച സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷനര്‍ ആന്‍ഡ്രൂ സോളിനെ(Andrew Soul) പ്രസിഡന്റ് ബൈഡന്‍ പുറത്താക്കി. ആന്‍ഡ്രൂവിനെ പുറത്താക്കി കൊണ്ടുള്ള ഉത്തരവ് ജൂലായ് 9 വെള്ളിയാഴ്ചയാണ് ബൈഡന്‍ ഒപ്പുവെച്ചത്.

Advertisment

ഇതോടൊപ്പം രാജിവെക്കണമെന്നാവശ്യപ്പെട്ട ഡെപ്യൂട്ടി കമ്മീഷ്ണര്‍ ബൈഡന്റെ ആവശ്യം അംഗീകരിക്കുകയും രാജിസമര്‍പ്പിക്കുകയും ചെയ്തു. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പാണ് ഇരുവരേയും നിയമിച്ചത്. ആക്ടിംഗ് കമ്മീഷ്‌നറായി കിലൊലു കൈജാക്‌സിയെ ബൈഡന്‍ നിയമിച്ചിട്ടുണ്ട്. ഔദ്യോഗീക ചുമതലകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടാല്‍ പുറത്താക്കാനുള്ള അധികാരം ബൈഡനുണ്ടെന്ന് ഈയ്യിടെ സുപ്രീം കോടതി റൂളിംഗ് നല്‍കിയിരുന്നു.

സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിനും, കാര്യക്ഷമമാക്കുന്നതിനും, ബൈഡന് താല്‍പര്യമുണ്ടെങ്കില്‍ നിഷേധിക്കാനാവില്ലെന്ന് ഐഡഹൊയില്‍ നിന്നുള്ള സെനറ്റര്‍ മൈക്ക് ക്രിപൊ പറഞ്ഞു.
2019 ല്‍ ഇരുപാര്‍ട്ടികളും സംയുക്തമായിട്ടാണ് ഡൊണാള്‍ഡ് ട്രമ്പിന്റെ നോമിനേഷന്‍ സെനറ്റ് അംഗീകരിച്ചത്. കമ്മീഷ്ണറുടെ നിയമനം 77-16 വോട്ടുകളോടെയാണ് സെനറ്റ് അംഗീകരിച്ചത്. 2025 ജനുവരിയിലാണ് കാലാവധി അവസാനിക്കുന്നത്. സോഷ്യല്‍ സെക്യൂരിറ്റഇയെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനുള്ള നീക്കം അപലപനീയമാണെന്ന് സെനറ്റ് മൈനോറട്ടി ലീഡര്‍ മിച്ച മെക്കോണല്‍ ആരോപിച്ചു.

Advertisment