Advertisment

ബിഗ്‌ ബോസിന്‍റെ അടച്ചിട്ട മുറിയിലായിരുന്നതിനാല്‍ കൊറോണയുടെ ഭീകരത അറിഞ്ഞിരുന്നില്ലെന്ന് ബിഗ്‌ ബോസ് താരം ഡോ. രജിത് കുമാർ. ആൾക്കൂട്ടം വന്നത് താന്‍ പറഞ്ഞിട്ടല്ല - രജിത്തിനു ജാമ്യം

New Update

publive-image

Advertisment

നെടുമ്പാശേരി ∙ നിരവധി ദിവസം ബിഗ്‌ ബോസിന്‍റെ അടച്ചിട്ട മുറിയിൽ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെയാണു കഴിഞ്ഞിരുന്നതിനാല്‍  കൊറോണയുമായി ബന്ധപ്പെട്ട് ആൾക്കൂട്ടം പാടില്ലെന്ന സർക്കാർ നിർദേശം അറിഞ്ഞിരുന്നില്ലെന്ന് സ്വകാര്യ ചാനൽ റിയാലിറ്റി ഷോയിൽ നിന്നും പുറത്താക്കപ്പെട്ട ഡോ. രജിത് കുമാർ .

സ്വീകരിക്കാൻ വിമാനത്താവളത്തിൽ ആളുകളെത്തിയതു താൻ പറഞ്ഞിട്ടല്ലെന്നും  ആലുവ പൊലീസ് സ്റ്റേഷനിൽ നിന്നും ജാമ്യമെടുത്ത ശേഷം അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

തന്നോട് ആദരവ് പ്രകടിപ്പിക്കാൻ സ്വമേധയാ എത്തിയവർ നിയമക്കുരുക്കിൽപ്പെട്ടതിൽ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നെടുമ്പാശേരി സിഐ പി.എം. ബൈജുവിന്റെ നേതൃത്വത്തിൽ മൂന്ന് മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമാണ് രജിത്‍ കുമാറിനു ജാമ്യം അനുവദിച്ചത്. രജിത് കുമാറിന്റെ ആറ്റിങ്ങലിലെ വീട്ടിലെത്തിയാണു ചോദ്യം ചെയ്യാൻ എത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്. തുടർന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥനൊപ്പം രജിത് കുമാർ നെടുമ്പാശേരിയിലേക്കു പോകുകയായിരുന്നു.

ജാഗ്രതാ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയാണു ഞായറാഴ്ച രാത്രി വന്‍സംഘം നെടുമ്പാശേരി വിമാനത്താവളത്തില്‍ രജിത് കുമാറിനു സ്വീകരണം നല്‍കാനെത്തിയത്. കൊറോണ സ്ഥിരീകരിച്ച ബ്രിട്ടിഷ് പൗരന്‍ വിമാനത്താവളത്തില്‍ എത്തിയതിനെ തുടര്‍ന്നു ഞായറാഴ്ച വിമാനത്താവളത്തില്‍ അണുമുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.

big boss
Advertisment